
ന്യുഡല്‍ഹി: പുതുവര്‍ഷം അടുത്തതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നല്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
പുതുവര്‍ഷ ആഘോഷ തിരക്കില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുവര്‍ഷ രാത്രിയിലെ ആഘോഷം നിരീക്ഷിക്കാന്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതീവ ജാഗ്രത പാലിക്കണമെന്ന് വിമാനത്താവള അധികൃതര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാരെയും ലഗേജുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘങ്ങള്‍ രാജ്യത്ത് ആക്രമണത്തിന് മുതിര്‍ന്നതും ഐ.എസ് സ്വാധീനത്തില്‍ പെട്ടവര്‍ വിദേശരാജ്യങ്ങളില്‍ പല രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തിയതും പരിഗണിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.






