
വാഷിംഗ്ടണ്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ആണവ പരീക്ഷണങ്ങളുമായി മുന്നേട്ടു നീങ്ങുന്ന ഉത്തരകൊറിയയ്ക്ക് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കനത്ത പ്രഹരമേല്‍പ്പിച്ച് അമേരിക്കയും രംഗത്ത്. ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക കൊണ്ടു വന്ന സമാധാനപ്രമേയം ആണ് ഐക്യരാഷ്ട്ര സഭയില്‍ പാസാക്കിയത്. കടുത്ത ഉപരോധം ഉത്തരകൊറിയയ്ക്കെതിരെ നിലനില്‍ക്കുന്നതിനിടയിലാണ് ഉത്തരകൊറിയയുടെ രണ്ടു മിസൈല്‍ വിദഗ്ധരെ രാജ്യത്ത് വിലക്കിക്കൊണ്ട് അമേരിക്ക വീണ്ടും രംഗത്ത് എത്തിയത്.
വിലക്കിനു പിന്നാലെ അമേരിക്കയേയും ഉത്തരകൊറിയയേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുവെച്ച് റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ഉപരോധിക്കാനുള്ള നീക്കങ്ങളുടെ ശ്രമങ്ങളാണ് അമേരിക്കയുടെ പുതിയ നീക്കം. ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി ആണവായുധമുക്തമായ കൊറിയന്‍ ഉപദ്വീപാണ് ലക്ഷ്യമെന്നും അമേരിക്കന്‍ പ്രതിനിധി സ്റ്റീവന്‍ നൂച്ചിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.






