
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്മ്മയുടെയും വിവാഹ വിരുന്നില് ഉറ്റശത്രുവായ മുന് ക്രിക്കറ്റ് താരവും, മുന് പരിശീലകനുമായ കുംബ്ലെ പങ്കെടുത്തതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ക്യാപ്റ്റനായ കോഹ്ലിയുമായി നേരിട്ട് ഏറ്റുമുട്ടിയതിനു പിന്നാലെയാണ് കുംബ്ലെ പരിശീലക സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്.
എന്നാല് ഏവരേയും ഞെട്ടിച്ചു കൊണ്ട് വിരുഷ്ക ദമ്പതികളുടെ വിവാഹസല്ക്കാരത്തില് പിണക്കം മാറ്റിവെച്ച് കുംബ്ലെ എത്തി അതും ഭാര്യയുമൊത്ത്. ഭാര്യ ചേതനയുമൊപ്പം മുംബൈയില് നടന്ന വിവാഹ വിരുന്നിലാണ് കുംബ്ലെ പങ്കെടുത്തത്.

ചടങ്ങില് എത്തിയ കുംബ്ലെ കോഹ്ലിയുമായും,അനുഷ്കയുമായും കുശലാന്വേഷണം നടത്തി ഭക്ഷണവും കഴിച്ചതിനു ശേഷമാണ് മടങ്ങിയത്. വിവാഹ വിരുന്നില് കോഹ്ലി കുംബ്ലെയെ വൈര്യം മറന്ന് ക്ഷണിച്ചതും, പിണക്കം മറികടന്ന് കുംബ്ലെ ചടങ്ങില് പങ്കെടുത്തതുമാണ് ഇപ്പോള് ചര്ച്ചയാകുന്നത്.







Comments