കല്യാണ്‍ ജൂവലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിന് കിംഗ് ഖാന് ഷാരൂഖ് ഖാന് ഇന്ന് മസ്കറ്റില്‍. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അമിതാബ് ബച്ചന് പങ്കെടുക്കില്ല. ബിഗ് ബിക്ക് പകരക്കാരനായാണ് ഷാരൂഖ് ഖാന് എത്തുന്നത്. മലയാളത്തില്‍ നിന്ന് മഞ്ജു വാര്യര്‍, ശിരാജ്കുമാര്, അക്കിനേനി നാഗാര്‍ജുന, പ്രഭാ ഗണേശന് എന്നിവരും പങ്കെടുക്കും
ഇന്ന് ഉച്ചകഴിഞ്ഞാണ് ഉദ്ഘാടനം. വൈകിട്ട് 3.30ന് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍ മബെലയിലും, 4.30ന് റുവി ഹൈ സ്ട്രീറ്റിലും, 5.30ന് ഒമാന്‍ അവെന്യുസ് മാള്‍, ബൗഷറിലുമുള്ള ഷോറൂമുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.




