
കോഴിക്കോട്: പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി. മലയാളി ഹാക്കര്‍മാരാണ് തമിഴ് റോക്കേഴ്സ് പൂട്ടിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റുകള്‍ ലഭ്യമല്ലെന്ന് കണ്‍സോള്‍ ടെക്നോ സൊല്യൂഷന്‍സിലെ സാങ്കേതിക വിദഗ്ധന്‍ അരവിന്ദ് മംഗലശേരി പറഞ്ഞു. തമിഴ് റോക്കേഴ്സ് എന്ന പേരില്‍ നിലവില്‍ ലഭ്യമായ സൈറ്റ് ഒറിജിനല്‍ അല്ലെന്ന് അരവിന്ദ് അറിയിച്ചു.
മലയാളത്തിലേയും തമിഴിലേയും ഏറ്റവും പുതിയ ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സ് പുറത്ത് വിടാറുണ്ട്. സൈറ്റ് പൂട്ടിക്കാന്‍ തമിഴ് നടന് വിശാല്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം തമിഴ് റോക്കേഴ്സ് പ്രവര്‍ത്തനം നിലച്ചുവെങ്കിലും ടൊറന്റ് വഴിയുള്ള വ്യാജ സിനിമ പ്രചരണം തുടരുമെന്ന് അരവിന്ദ് പറഞ്ഞു. സീഡിങ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ടൊറന്റ് വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത് അസാധ്യമാണെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വെബ്സൈറ്റ് പൂട്ടിയത് താല്‍ക്കാലികമാണെന്നും ഏത് നിമിഷവും വെബ്സൈറ്റ് തിരിച്ചു വന്നേക്കാമെന്നും അരവിന്ദ് പറഞ്ഞു.







Comments