
11-ാം ഐപിഎല്‍ സീസണില്‍ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റയും, മുന്‍ ഇന്ത്യന്‍ പരിശീലകന് ഗാരി കിര്‍സ്റ്റണും ബാംൂര് റോയല്‍ ചലഞ്ചേഴ്സിന്റെ പരിശീലക സംഘത്തില്‍. ദക്ഷിണാഫ്രിക്കന്‍ താരമായി ഗാരി കിര്‍സ്റ്റണും, അടുത്തിടെ വിരമിച്ച ഇന്ത്യന്‍ ബൗളിംഗ് താരം ആശിഷ് നെഹ്റയും ബാറ്റിംഗ്, ബൗളിംഗ് പരിശ ീലകരാകും. അതോടൊപ്പം അടുത്ത ഐപിഎല്‍ സീസണില്‍ ഈ രണ്ടു താരങ്ങളും ടീമിന്റെ ഉപദേഷ്ട്കരായിരിക്കുന്നെും ആര്‍സിബി യുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ന്യൂസിലാന്‍ഡ് മുന്‍ താരമായി ഡാനിയേല്‍ വെട്ടോറി മുഖ്യ പരിശീകനായി തുടരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ഗാരിയേയും, നെഹ്റയേയും റോയല്‍ ചലഞ്ചേഴ്സ് ടീമിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും, രണ്ടു താരങ്ങളും ക്രിക്കറ്റിന്റെ അനുഭവ പരിചയം ടീമിന് പകരുമെന്നും, അത് അടുത്ത സീസണില്‍ ടീമിന്റെ മുന്നോട്ടുള്ള കുരിപ്പിന് ഗുണം ചെയ്യുമെന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിലെ താരങ്ങളുടെ ലേലം ഈ മാസം അവസാനം 27, 28 ഓടു കൂടി നടക്കും. ടീമില്‍ നിലനിര്‍ത്താനുള്ള താരങ്ങളെ ജനുവരി നാലോടെ കൂടി ഫ്രാഞ്ചൈസികള്‍ തീരുമാനിക്കണം.





