
ബാഹുബലി താരം റാണാ ദഗ്ഗുപതി മലയാളത്തിലേയ്ക്ക് എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ; ദ കിങ് ഓഫ് ട്രാവന്‍കൂര്‍'. അടുത്തു തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വന്‍ മുതല്‍ മുടക്കും താര നിരയുമായി ബ്രഹ്മാണ്ഡ ചിത്രമായാണ് മാര്‍ത്താണ്ഡ വര്‍മ്മ ഒരുങ്ങുന്നത്. ചിത്രത്തിന് ആശംസ നേര്‍ന്ന് മമ്മൂട്ടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് കെ. മധു.
'ഇന്ന് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ദ കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന എന്റെ ചിത്രത്തിന്റെ സര്‍വ വിജയത്തിനായി നന്മകള് നേര്‍ന്നു കൊണ്ട് സഹപ്രവര്‍ത്തകനും സഹോദര തുല്യനുമായ, മലയാളത്തിന്റെ മഹാനടന് ശ്രീ മമ്മൂട്ടിയുടെ പുതുവര്‍ഷ സന്ദേശം വന്നു.
എന്റെ സന്തോഷം, നന്ദി പറയാന്‍ വാക്കുകളില്ല. പക്ഷേ ഒന്നറിയാം, ഒരുപാട് അടുത്തറിഞ്ഞ ആ അളവറ്റ സ്നേഹത്തിന്റെ നിറ സാന്നിധ്യം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ: കിങ് ഓഫ് ട്രാവന്‍കൂറിന്റെ വിജയത്തിന് പിന്‍ബലമായി എന്നും കൂടെ ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്' മധു പറഞ്ഞു.






