
കോട്ടയം: എകെജി വിരുദ്ധ പരാമര്‍ശത്തില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ കൈവിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ബല്‍റാമിന്റെ പരാമര്‍ശം പരിധി കടന്നു പോയെന്നും, എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് പറഞ്ഞത് കോണ്‍ഗ്രസിന്റെ പൊതു അഭിപ്രായമാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി. അതേസമയം, എകെജി വിരുദ്ധ പരാമര്‍ശത്തില്‍ ബല്‍റാം ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
