
ഇന്ത്യന്‍ നിരത്തുകളിലെ നിറസാന്നിധ്യമായിരുന്ന ഒരു കാലത്ത് അംബാസിഡര്‍ കാറുകള്‍. 1960-70 കാലഘട്ടത്തിന് ഇടയ്ക്കാണ് അംബാസിഡര്‍ നിരത്തിലെത്തുന്നത്. അധികം താമസിക്കാതെ തന്നെ അംബാസിഡര്‍ സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുകയും സാധാരണക്കാരന് മുതല്‍ പ്രധാനമന്ത്രി വരെ ഉള്ളവരുടെ ഒരുകാലത്തെ ഇഷ്ടവാഹനമായിരുന്നു അംബാസിഡര്‍.
1980 വരെ അംബാസിഡര്‍ നിരത്തില്‍ മേധാവിത്വം തുടര്‍ന്നു. എന്നാല്‍ എണ്‍പതുകളുടെ പകുതിയോടെ മാരുതി 800 എത്തിയതോടെ അംബാസിഡറിന്റെ വിപണി ഇടിഞ്ഞു. പിന്നാലെ നിരത്തില്‍ വിദേശ മോഡലുകള്‍ എത്തിയതോടെ 2014 ഓടെ അംബാസിഡര്‍ നിരത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു.
എന്നാല്‍ അംബാസിഡറിനെ ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ഏറ്റെടുക്കുകയായിരുന്നു. ഇനിമുതല്‍ ഫ്രഞ്ച് കമ്പനിയായിരിക്കും പുറത്തിറക്കുക. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെയാണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്.
80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് സികെ ബിര്‍ല ഗ്രൂപ്പ് വക്താവ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പായിരുന്നു സികെ ബിര്‍ല ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ കാറുകളുടെ ഉല്പാദനം നിര്‍ത്തിവെച്ചത്.
ഹിന്ദുസ്ഥാന്‍ മോട്ടേഴ്സായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ അംബാസഡറിനെ അവതരിപ്പിച്ചത്. പ്യൂഷെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അംബാസഡള് വീണ്ടും നിരത്തുകളില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. വിശാലമായ അകത്തളവും സുഖകരമായ യാത്രയും പ്രദാനംചെയ്തുകൊണ്ട് എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന കാറായിരുന്നു അംബാസഡര്‍.
2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് അംബാസിഡര്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചത്. വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതാണ് ഉത്പാദനം നിര്‍ത്താന്‍ ഇടയായത്.
ഇപ്പോഴിതാ അംബാസിഡറിന്റെ തിരിച്ചുവരവിന് വീണ്ടും ജീവന്വച്ചിരിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. സികെ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ച് തമിഴ്നാട്ടില്‍ നിര്‍മാണ ശാല സ്ഥാപിച്ച പ്യുഷോ 2020 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രിയ സെഗ്മെന്റ് തന്നെ ലക്ഷ്യം വെയ്ക്കുന്ന പ്യൂഷോ അംബാസിഡര്‍ എന്ന പേരില്‍ വാഹനം പുറത്തിറക്കിയേക്കും. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡര്‍ പോലൊരു ബ്രാന്‍ഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാന്‍ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എസ്സി1, എസ്സി 2, എസ്സി 3 എന്നീ വാഹനങ്ങളെ പ്യൂഷോ ഇന്ത്യയിലെത്തിക്കുമെന്നും 2020ലെ ഓട്ടോഎക്സ്പോയില്‍ ഈ വാഹനങ്ങളെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രെസ, ഹാച്ച്ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് സെഡാന് ഡിസയര്‍ എന്നിവയ്ക്കുള്ള എതിരാളികളായിരിക്കും ഈ വാഹനങ്ങള്‍.






