വന്‍ പ്രതീക്ഷയുമായി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പറന്ന ഇന്ത്യന്‍ ടീം കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ തന്നെ തകര്‍ന്നടിയുന്ന കാഴ്ച ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. മാത്രമല്ല കേപ്ടൗണിലെ തോല്‍വി ടീം ഇന്ത്യയ്ക്ക് ഒരു തിരിച്ചറിവു കൂടി നല്‍കികൊണ്ടാണ് അവസാനിച്ചത്. പരാജയത്തിന്റെ ഭാരം ഇറക്കിവെച്ച് ഇന്ത്യന്‍ ടീം പുറത്തിറങ്ങി.
ജനുവരി 13 നു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീം ജൊഹന്നാസ്ബര്‍ഗിലെ ഇന്ത്യന്‍ ഹൗസ് വ്യാഴാഴ്ച സന്ദര്‍ശിച്ചു. അതോടൊപ്പം ഇന്ത്യന്‍ ടീമംഗങ്ങള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരവും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അ്മിനിസ്ട്രേറ്ററുമായ അലി ബച്ചറുമായി കൂടിക്കാഴ്ച നടത്തി. ടീം ഇന്ത്യന്‍ ജൊഹന്നാസ്ബര്‍ഗ് ഇന്ത്യന്‍ ഹൗസ് സന്ദര്‍ശനം എന്ന അടിക്കുറിപ്പോടെ ബിസിസിഐ ആണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
സഹതാരങ്ങള്‍ക്കൊപ്പം ജൊഹന്നാസ്ബര്‍ഗിലെ ഹൈക്കമ്മീഷണര്‍ കാര്യാലയത്തിലെ സന്ദര്‍ശനം മനോഹരമായി. അതും എല്ലാവരും പുതിയ ഫോര്‍മല്‍ ഔട്ട്ഫിറ്റില്‍ എന്ന് കുറിച്ചുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Comments