
മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റില് നിന്ന് ഷോട്ട് ബ്രേക്കിലാണ്. ഇന്ത്യയുടെ മുന് കൂള് ക്യാപ്റ്റന് തന്റെ കുടുംബത്തിന് ഒപ്പം ചേരാനുള്ള ഒരു അവസരവും പാഴാക്കാറില്ല. അച്ഛനേക്കാളും സ്റ്റാറായി മകള് സിവ സോഷ്യല് മീഡിയയില് താരമാണ്. മലയാളത്തില് പാട്ടുപാടി മലയാളികളേയും കൊച്ചു സുന്ദരി കൈയിലെടുത്തിരുന്നു.
ആദ്യ സ്കൂള് വാര്ഷികത്തിന് ധോണിക്കൊപ്പമാണ് സിവ സ്റ്റാറായത്. പിങ്കും വൈറ്റും ഇടകലര്ന്ന വേഷത്തിനൊപ്പം തലയില് ചെറിയ കിരീടം ചൂടിയാണ് സിവ കൊച്ചു രാജകുമാരിയായത്. സിവയുടെ സ്കൂള് ചടങ്ങിന്റെ ചിത്രങ്ങള് സാമൂഹ്യമാധ്യമങ്ങളില് നിറയുകയാണ്. സിവയെ മടിയിലിരുത്തി ധോണി മറ്റു കുട്ടികളുമായും കൂട്ടുകൂടുന്നതും വീഡിയോയില് വ്യക്തമാണ്.
MSDhoni playing with Ziva's friends 😇 pic.twitter.com/ur6imxVNLz
— DHONIsm™ ♥ (@DHONIism) January 10, 2018







Comments