
ഫ്ളോറിഡ: അമേരിക്കയില്‍ കഴിഞ്ഞ ദിവസം നെറുക്കെടുത്ത 451മില്യണ്‍ ഡോളറിന്റെ ജാക്ക്പോട്ട് അടിച്ചത് ഫ്ളോറിഡ സ്വദേശി 20കാരന്. യു.എസിന്റെ ലോട്ടറി ചരിത്രത്തിലെ അഞ്ചാമത്തെ വലിയ നെറുക്കെടുപ്പാണിത്. അഞ്ച് നമ്പറുകളും ബോണസ് ബോളും ഒത്തുവന്നതോടെയാണ് ഷെയ്ന് മിസ്ലെര് കോടീശ്വരനായത്.
മനുഷ്യര്‍ക്ക് പ്രയോജനമുള്ള എന്തെങ്കിലും നല്ല കാര്യങ്ങള്‍ ഈ തുക കൊണ്ട് ചെയ്യുമെന്നാണ് ഷെയ്ന് പറഞ്ഞത്. കുടുംബത്തെയും സഹായിക്കും. അതേസമയം, ലോട്ടറി അടിച്ചതോടെ ഉണ്ടായിരുന്ന ജോലി ഇയാള്‍ ഉപേക്ഷിച്ചതായും അഭിഭാഷകന് പറയുന്നു.
സമ്മാനര്‍ഹമായ ടിക്കറ്റ് പിതാവിനും അഭിഭാഷകനുമൊപ്പം ലോട്ടറി ഓഫീസില്‍ ഏല്‍പ്പിച്ചു. 28, 30, 39, 59, 70 എന്നീ നമ്പറുകളും ബോണസ് ബോളുമാണ് ഷെയ്നെ കോടിശ്വരനാക്കിയത്.






