
ബംഗലൂരു: യാത്രക്കാര്‍ക്ക് മുന്നില്‍ വന്‍ ഓഫര്‍ തുറന്നിട്ട് എയര്‍ ഏഷ്യ. അടിസ്ഥാന നിരക്കായ 99 രൂപയ്ക്ക് മുതല്‍ പറക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി ഞായറാഴ്ച വ്യക്തമാക്കി. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് ഈ ഓഫര്‍.
തിങ്കളാഴ്ച മുതല്‍ 21 വരെ ഇതിനായി ബുക്ക് ചെയ്യാം. ജനുവരി 15 മുതല്‍ ജൂലൈ 31 വരെ ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ബംഗലൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കൊത്ത, ന്യൂഡല്‍ഹി, പുനെ, റാഞ്ചി എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഈ സ്വപ്ന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, ഏഷ്യ-പസഫിക് മേഖയില്‍ വരുന്ന പത്ത് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് 1,499 രൂപ അടിസ്ഥാന നിരക്കില്‍ പറക്കാനും ഓഫര്‍ വച്ചിട്ടുണ്ട്. ഓക്ലാന്‍ഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപുര്‍, മെല്‍ബണ്‍, സിംഗപ്പൂര്‍, സിഡ്നി എന്നീ നഗരങ്ങളില്‍ ഈ ഓഫറില്‍ പെടും.
എയര്‍ ഏഷ്യയുടെ നെറ്റ്വര്ക്കില് വരുന്ന വിമാന സര്‍വീസുകളിലും ഈ ഓഫര്‍ വരും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ ബെര്‍ഹാദ്, തായ് എയര്‍ ഏഷ്യ, എയര്‍ ഏഷ്യ എക്സ്, ഇന്തോനീഷ്യ എയര്‍ഏഷ്യ എക്സ് എന്നിവയിലും ലഭ്യമാണ്. എയര്‍ഏഷ്യ.കോം, എയര്‍ഏഷ്യ മൊബൈല്‍ ആപ് എന്നിവ വഴി ബുക്കിംഗ് സൗകര്യമുണ്ട്. രാജ്യത്തെ 16 നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യയ്ക്ക് സര്‍വീസുള്ളത്.




