
മധുര: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിരണ്ടോടിയ കാള കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നൂ. ദിണ്ഡിഗല്‍ സ്വദേശി കാളിമുത്തു (19) ആണ് മരിച്ചത്. പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്നാട്ടില്‍ പലയിടങ്ങളിലും ജെല്ലിക്കെട്ട് നടക്കുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ല്‍ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിധിയെ മറികടക്കാന്‍ തമിഴ്നാട് ര്‍ക്കാര്‍ നിയമം തന്നെ കൊണ്ടുവന്നിരുന്നു.






