
കോട്ടയം : ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നു മാണി.സി.കാപ്പന്. പറഞ്ഞത് മുഴുവന്‍ നല്‍കാത്തതാണ് പ്രശ്നത്തിന് കാരണം. പാര്‍ട്ടിക്ക് പുതിയ നേതൃത്വം വന്നതിനു ശേഷം മാത്രം മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സ്ഥാനത്തിനായി ആരെയും വാടകയ്ക്ക് എടുക്കില്ലെന്നും കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ആരുടെയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പന് പറഞ്ഞു.






