
ക്രിസ്മസിന് തിയേറ്ററില്‍ എത്തിയ ആട് 2 നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുമ്പോള്‍ സന്തോഷം പങ്കിട്ട് ജയസൂര്യ. കരിയറിലെ തന്നെ വലിയ ഹിറ്റുകളായിരുന്നു താരത്തിന്റെ പുണ്യാളനും, ആടും. ഈ രണ്ട് ചിത്രങ്ങളും നല്കിയ വിജയത്തിന്റെ സന്തോഷത്തില്‍ താരം ഒരു ബെന്‍സ് എസ്യുവി തന്നെ സ്വന്തമാക്കി. ബെന്‍സിന്റെ ലക്ഷ്വറി എസ്യുവി ജിഎല്‍സി 220 ഡിയാണ് തകരം സ്വന്തമാക്കിയത്.
ആഡംബരത്തിനൊപ്പം തന്നെ സുരക്ഷിതവും സുഖകരവുമായ യാത്ര, ഇന്ധനക്ഷമത എല്ലാം തന്നെ വാഹനത്തിന്റെ പ്രത്യേകതയാണ്. ഷോറുമില്‍ താരം എത്തുമെന്ന് അറിഞ്ഞ് ആട് 2 വിലെ കഥാപാത്രങ്ങളും ഷോറുമില്‍ എത്തിയിരുന്നു. ഷോറും ജീവനക്കാര്‍ തന്നെയായിരുന്നു സിനിമയിലെ കഥാപാത്രങ്ങളായി എത്തിയത്.
2143 സിസി ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 3300-4200 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1400 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 8.3 സെക്കന്റ് മാത്രം മതി. 210 കിലോ മീറ്ററാണ് വാഹനത്തിന്റെ കൂടിയ വേഗത.






