ലോകത്തെ വന്‍ സമ്പന്നരില്‍ ഒരാളും ലോകത്ത് ദശലക്ഷക്കണക്കിന് ആരാധകരുള്ള മൈക്രൊസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്സും ഭാര്യയും അവരുടെ വ്യക്തി ജീവിതവുമായി ഒതുങ്ങിക്കഴിയുമ്പോള്‍ മൂത്തമകള്‍ 21 കാരി ജെന്നിഫര്‍ കാമുകനുമൊത്ത് ഉലകംചുറ്റി പുറത്ത് ഗ്ലാമര്ജീവിതം അടിച്ചു പൊളിക്കുന്നു. ഇന്‍സ്റ്റാഗ്രാം ആരാധിക കൂടിയായ ഇവര്‍ ഒരു വര്‍ഷമായി കാമുകനുമായി ചുറ്റിയടിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ അനേകം ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുന്നത്.
ഏപ്രില്‍ മാസം 21 തികയുന്ന ഇവര്‍ കാമുകനുമായി കുവൈറ്റിലാണ് 2017 വര്‍ഷം പൂര്‍ത്തിയാക്കിയത്. ലോകത്തുടനീളം അശ്വാരൂഡ കായികമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അമേരിക്കന്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്റെ റാങ്കിംഗില്‍ 19 ാം സ്ഥാനത്ത് നില്ക്കുന്ന ജെന്നിഫര്ഗേറ്റ്് കുതിരയെ ചാടിക്കുന്ന കായികാഭ്യാസത്തില്‍ ഏര്‍പ്പെടുന്നതിന്റെ അനേകം ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ളാമറസ് ജീവിതം നയിക്കുന്ന ബില്‍ഗേറ്റ്സിന്റെ ഈ മൂത്തമകള്‍ കുതിരയുമായി ബന്ധപ്പെട്ട സ്പോര്‍ട്സില്‍ ഇതിനകം ലോകത്തുടനീളം മത്സരിച്ചു കഴിഞ്ഞു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബയോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അവര്‍ ഒരു വര്‍ഷമായി കാമുകനായ 26 വയസ്സുള്ള ഈജിപ്ഷ്യന്‍ സുന്ദരന്‍ നാസറിനൊപ്പമാണ് കായികവിനോദത്തിനും അല്ലാതെയുമായി ചുറ്റിയടിക്കുന്നത്.

മാനേജ്മെന്റിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ടെങ്കിലൂം ഷോ ജംപറായിട്ടാണ് നെയാല് നാസര്‍ പേരെടുത്തിരിക്കുന്നത്. ഇരുവരും ചുടുചുംബനങ്ങള്‍ കൈമാറുന്നതിന്റെയും വെള്ള മണലിന്റെയും നീലക്കടലിന്റെയും വെള്ളിമേഘങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രണയാര്‍ദ്രമായി പലയിടങ്ങളില്‍ നില്ക്കുന്ന അനേകം ഫോട്ടോളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വിമ്മിംഗ്പൂളില്‍ നിന്നുള്ള രംഗത്തിന്റെ ചിത്രവും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ജൂണില്‍ മോണ്ടി കാര്‍ലോയില്‍ മൊണാക്കോ ഗ്ളോബല്‍ ചാമ്പ്യന്‍ഷിപ്പ് ടൂറില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ജന്നിഫറും 15 കാരി ഫോബ് അഡേല്‍ ഗേറ്റ്സുമാണ് ബില്‍ഗേറ്റ്സിന്റെ പുത്രിമാര്‍. ഭാര്യ മെലീന്ദാഗേറ്റ്സും പെണ്മക്കളുമൊത്ത കുടുംബം മിക്കവാറും യാത്രകള്‍ ചെയ്യാറുണ്ട്. എന്നാല്‍ ജെന്നിഫര്‍ ഇത്തവണ തനിച്ചുള്ള തന്റെ അനുഭവം ആസ്വദിക്കുകയാണ്. നെയാലും ജെന്നിഫറും കുവൈറ്റ് സന്ദര്‍ശിച്ചായിരുന്നു 2017 അവസാനിപ്പിച്ചത്. തന്റെ പ്രിയതമനൊത്ത് കുവൈറ്റില്‍ ഉണ്ടായിരുന്ന മൂന്ന് ദിവസം മാന്ത്രികമായിരുന്നെന്നാണ് ഡിസംബര്‍ 19 ന് ജന്നിഫര്‍ കുറിച്ചത്. കുവൈറ്റ് സിറ്റിയിലെ ഒരു പുല്‍ത്തകിടിക്ക് മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചു.

Comments