
കാത്തിരിപ്പിനൊടുവില്‍ ടിവിഎസ് അപ്പാച്ചെ ആര്ടിആര് 200 4 വിയുടെ എബിഎസ് പതിപ്പിനെ വിപണിയിലെത്തിച്ചു. ഡ്യുവല്‍ ചാനല്‍ എബിഎസുമായി അവതരിച്ച ആര്ടിആര് 200 4 വിയിന്റെ മുംബൈ എക്സ്ഷോറൂം വില 1,08,899 രൂപയാണ് . ഇതിനകം തന്നെ മുംബൈ ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ അഡ്വാന്‍സ് നല്കി ബുക്കിങ് നടത്താവുന്നതാണ്.
ആര്ടിആര് 200 4 വിയുടെ കാര്‍ബുറേറ്റഡ് വേരിയന്റില്‍ മാത്രമാണ് എബിഎസ് ലഭ്യമാക്കിയിരിക്കുന്നത്. ഫ്യുവല്‍ ഇന്‍ഞ്ചെക്റ്റഡ് വേരിയന്റില്‍ ഇത് ലഭ്യമല്ല. ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിആര്‍എല്ലുകള്‍ എന്നിവ മാറ്റമില്ലാതെ തന്നെ പുതിയ പതിപ്പിലും ലഭ്യമാണ്.
കാര്‍ബുറേറ്റഡ് അപ്പാച്ചെ ആര്ടിആര് 200 4 വിക്ക് കരുത്തേകുന്നത് 198സിസി സിങ്കിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ്. 20.3 പിഎസ് കരുത്തും 18.1 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. മുന്നില്‍ ടെലസ്കോപ്കിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന് ചുമതല നിര്‍വഹിക്കുന്നത്.






