തിരുവനന്തപുരം: മീസല്‍സ് റുബെല്ല വാക്സിനേഷനെതിരെ സി.പി.എം എം.എല്‍.എ എ.എം ആരിഫ്. വാക്സിന് വിഷയത്തില്‍ തന്റെ നിലപാട് ഇരട്ടത്താപ്പായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ടാണ് വാക്സിനേഷനെ അനുകൂലിച്ചത്. ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് താന്‍ അനുഭവിച്ചതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
എന്റെ മക്കള്‍ക്ക് വാക്സിന് നല്‍കിയിട്ടില്ല. വാക്സിനെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണ്. അതിനെ ഭയക്കേണ്ടതില്ല. നമ്മുടെ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നും ആരിഫ് പറഞ്ഞു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്രീയ സെമിനാറിലായിരുന്നു എം.എല്‍.എയുടെ വാക്സിന് വിരുദ്ധ പ്രസംഗം.






