
കൊച്ചി: ഐഎസ്എല്ലിലെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലസ്റ്റേഴ്സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ സിഫ്നിയോസിന്റെ വകയായിരുന്നു. ടീം വിടാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സിഫ്നിയേസിന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. മുഖ്യ പരിശീലകന് റെനെ മ്യൂലന്‍സ്റ്റീനും നേരത്തെ ടീം വിട്ടിരുന്നു.
12 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ താരം അപ്രതീക്ഷിതമായാണ് ടീം വിട്ടത്. പത്തെമ്പതുകാരനായ സിഫ്നിയോസായിരുന്നു ടീമിലെ പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായിരുന്നു. ടീം വിടുന്ന കാര്യത്തെക്കുറിച്ച് സിഫിനിയോസ് മനേജുമെന്റുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതുമെന്നും കേരള ബ്ലാസ്റ്റേഴ്സ് മീഡിയാ മാനേജര്‍ പറഞ്ഞു.






