
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ വാഹനം അവതരിപ്പിച്ചു. കമ്പനിയുടെ പുണെ സെന്ററില്‍ നടന്ന ചങ്ങില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. ബിഎസ് 6 എന്‍ജിനില്‍ മെഴ്സിഡീസ് എസ് ക്ലാസ് ലക്ഷ്വറി സെഡാനാണ് അരങ്ങേറ്റം കുറിച്ചത്.
ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങളാണ് നിലവില്‍ രാജ്യത്ത് ഓടുന്നത്. ഇത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലായിരുന്നു നിര്‍ബന്ധമാക്കിയത്. വായു മലിനീകരണം വളരെയേറെ കുറയ്ക്കാന്‍ ബിഎസ് 6 എന്ജിന് സഹായിക്കും. രാജ്യം ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് വര്‍ധിച്ചുവരുന്ന വായു മലികരണം പിടിച്ചുനിര്‍ത്താന്‍ നേരെ ബിഎസ് 6 മാനദണ്ഡത്തിലേക്ക് മാറുന്നത്. 2020 എപ്രില്‍ മുതല്‍ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുമെന്ന് നേരത്തെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് സെഡാനായ പുതിയ S 350d-ക്ക് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 286 എച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകും എന്ജിന്. നിലവിലുള്ള എന്‍ജിനെക്കാള്‍ 68 ശതമാനം കുറവ് നൈട്രസ് ഓക്സൈഡ് മാത്രമേ ബിഎസ് 6 എന്ജിന് പുറത്തുവിടുകയുള്ളു. 82 ശതമാനവും കുറവാണ് പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ്. എന്നാല്‍, ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കും. പുതിയ മോഡല്‍ എപ്പോള്‍ പുറത്തിറക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.






