
മമ്മൂട്ടി നായകനായ ബഹുഭാഷാ ചിത്രം സ്ട്രീറ്റ്ലൈറ്റ് മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായാണ് എത്തുന്നത്. വെനീസിലെ വ്യാപാരി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ആര്‍ട്ടിസ്റ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, റോള്‍ മോഡല്‍സ്, വിശ്വരൂപം 2, ഉത്തമവില്ലന്‍, ഋതു, ഊഴം തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി മുപ്പതോളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാംദത്തിന്റെ ആദ്യസംവിധാന സംരംഭമാണ് ഈ സിനിമ.
മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഗ്രൂപ്പായ പ്ലേഹൗസാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണ വിതരണം നിര്‍വഹിക്കുന്നത്. ഫവാസ് മുഹമ്മദ് തിരക്കഥ രചിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ആദര്‍ശ് എബ്രഹാം ഈണം പകര്‍ന്നിരിക്കുന്നു.
ഷാംദത്തിന്റെ സഹോദരന് സാദത്താണ് ഛായാഗ്രാഹകന്‍.കൊച്ചി, പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സ്ട്രീറ്റ് ലൈറ്റ് തെരുവില്‍ നടക്കുന്ന കഥ പറയുന്ന സിനിമയാണ്. പോലീസ് ഓഫീസറായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ധര്മ്മജന്, സൗബിന്, ഹരീഷ് കണാരന്, ജോയ്മാത്യു, റോണി ഡേവിഡ്, ജൂഡ് ആന്റണി, മൊട്ട രാജേന്ദ്രന്, സ്റ്റണ്ട് സില്‍വ, സോഹന്‍ സീനുലാല്‍, ഷഫീഖ്, സമ്പത്ത് റാം, മുരുകന്, മിഥുന് എം. ദാസ്, സൈനുദ്ദീന്‍ മുണ്ടക്കയം, രാജശേഖരന്, നീനാ കുറുപ്പ്, സെമ്മലര്‍, ലിജോമോള്‍, സീമാ ജി. നായര്‍, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ താഷി, മാസ്റ്റര്‍ സന്‍വി, ബേബി പാര്‍ഥവി തുടങ്ങി വന്‍ താരനിര മലയാളം പതിപ്പില്‍
അണിനിരക്കുന്നു.
ചിത്രത്തിന്റെ എഡിറ്റര്‍: മനോജ്, സൗണ്ട് എഞ്ചിനീയര്‍- അജിത് ജോര്‍ജ്, ബാക്ഗ്രൗണ്ട് സ്കോര്‍- യാക്സന്‍ പെരേര ആന്റ് നേഹ നായര്‍, കലാസംവിധാനം- സാബു റാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോ. ഡയറക്ടര്‍- ടിനു പാപ്പച്ചന്, കോസ്റ്റിയൂം- സമീറ സനീഷ്, മേക്കപ്പ്- എസ്. ജോര്‍ജ് റോണെക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സ്റ്റണ്ട്- സ്റ്റണ്ട് വില്വ, അസോ. ഡയറക്ടേഴ്സ്- രതീഷ് എം. മൂന്നാര്‍, സുധീഷ് രാമചന്ദ്രന്, അസോ. ഡി.ഒ.പി.- പ്രഭാഷ് ഇ.കെ., ഷാന്‍ റഹ്മാന്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- രാജേഷ് മേനോന്, അസി. ഡയറക്ടേഴ്സ്- രാംനാഥ്, അനന്തു വിജയ്, അസോസിയേറ്റ് എഡിറ്റര്‍- ശ്രീജിത്ത്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- ശ്രീനാഥ ഉണ്ണികൃഷ്ണന്, ഡി.ഐ. കളറിസ്റ്റ്- രമേഷ് സി.പി., പി.ആര്.ഒ. മഞ്ജുഗോപിനാഥ്.