പ്രഭാസും അനുഷ്ക ഷെട്ടിയും അടുത്ത സുഹൃത്തുക്കളാണോ അതോ പ്രണയിതാക്കളാണോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. വെളളിത്തിരയില്‍ ഇരുവരുടെയും ജോഡിപ്പൊരുത്തം ഗംഭീരമാണ്. ജീവിതത്തിലും ആ ജോഡിപ്പൊരുത്തം വേണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഉണ്ട്. പക്ഷേ ജീവിതത്തില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്കയും പറയുന്നത്.
പ്രഭാസും അനുഷ്കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും. അതുകൊണ്ടാണോ എന്നറിയില്ല, അനുഷ്കയുടെ പുതിയ ചിത്രമായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയത്. ബാഗമതിയുടെ പ്രൊമോഷണല്‍ വിഡിയോയില്‍ മുഖം മറച്ച് ഒരാള്‍ നടന്നുനീങ്ങുന്നത് വ്യക്തമാണ്. ഒരു ആരാധകനാണ് അത് പ്രഭാസ് ആണെന്ന് കണ്ടുപിടിച്ചത്.

ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. മുഖം മറച്ചുവന്നത് മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തുപോകാതിരിക്കാനാണ് പ്രഭാസ് അങ്ങനെ ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. എന്തായാലും പ്രഭാസിന്രെ വരവ് അനുഷ്കയെ മാത്രമല്ല, ബാഗമതി ടീമിനെയും അതിശയപ്പെടുത്തിയെന്നാണ് സൂചന.

Comments