
കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും മാര്‍ക്ക് സിഫാനിയോസ് ചെന്നുകയറിയത് എഫ്സി ഗോവയുടെ കൂടാരത്തില്‍. അപ്രതീക്ഷിതമായിട്ടാണ് താരം കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. താരവുമായി ടീം കരാറില്‍ ഒപ്പിട്ട കാര്യം ടീം മാനേജ്മെന്റ് തന്നെയാണ് വ്യക്തമാക്കിയത്.
Welcome to the family Mark Sifneos! ✍️ #Gaur #ForcaGoa #WelcomeMark pic.twitter.com/dB5tHYxBWr
— FC Goa (@FCGoaOfficial) January 26, 2018
താരത്തിന്റെ ഗോവയിലേക്കുള്ള ചുവട്വെയ്പ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ആരാധകര്‍ക്കും കനത്ത നിരാശയാണ് നല്‍കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകള്‍ സീസണില്‍ നേടിയ താരമാണ് സിഫ്നിയോസ്.






