
ചെറുതുരുത്തി(തൃശ്ശൂര്‍): ചെറുതുരുത്തിയില്‍ ഉല്ലാസവാഹനമായ ജീപ്പ് അപകടത്തില്‍പ്പെട്ട് അഞ്ചുവയസുകാരനുള്പ്പെടെ രണ്ടു പേര് മരിച്ചു. പൂനെ സ്വദേശികളായ സിദ്ധാര്‍ത്ഥ് ശേഖര്‍(അഞ്ച്), ധനശ്രീ(38) എന്നിവരാണ് മരിച്ചത്. ജീപ്പിന്റെ ഡ്രൈവറായ മലയാളിയുടെ നില ഗുരുതരവാസ്ഥയിലാണ്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ബെചറുതുരുത്തിയിലെ സ്വകാര്യ റിസോര്ട്ടിലാിരുന്നു ഓഫ് റോഡ് ജീപ്പ് അപകടത്തില്‍പ്പെട്ടത്. റിസോട്ടില്‍ നിന്ന് ജീപ്പ് റോഡിലേയ്ക്കിറക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു് രണ്ടുപേരും അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ചെറുതുരുത്തി പോലീസ് അറിയിച്ചു.
