
മോഡലിംഗിലൂടെ അഭിനയരംഗത്ത് എത്തിയ സരീന് ഖാന് ഇന്ന് ആരാധകര്‍ ഏറെയാണ്. വീര്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സരീന് ബോളിവുഡ്ഡില്‍ കാലുകുത്തിയത് സെക്സിയും ബോള്‍ഡുമായ സരീന്റെ 'റെഡി' എന്ന സിനിമയിലെ ക്യാരക്ടര്‍ ദീലാ ഏറെ ഹിറ്റായിരുന്നു.
ചെറുതാണെങ്കില്‍ കൂടി കിട്ടുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ സരീന് ശ്രമിക്കുന്നതിന്റെ തെളിവാണ് സരീന് എന്ന നായികയുടെ വളര്‍ച്ച. ആശയങ്ങളും ചിന്താഗതികൊണ്ടും വ്യത്യസ്തമായ സരീന്റെ വിശേഷങ്ങള്‍.
? സെക്സിനു വേണ്ടി മാത്രം സിനിമ കാണുന്ന വ്യക്തിയാണോ സരീന്.
ഠ സിനിമയിലെ സെക്സ് സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ സിനിമ കാണാറില്ല. അങ്ങനെ എനിക്ക് സെക്സ് മാത്രം കാണണമെന്നുണ്ടെങ്കില്‍ പോണ്‍വീഡിയോസ് കണ്ടാല്‍ മതിയല്ലോ. എന്തിനാണ് സിനിമ!
? ഒരു പുരുഷനില്‍ ആകൃഷ്ടയാകുന്നതും അല്ലാത്തതുമായ ഘടകം
ഠ പുരുഷന്റെ ഹ്യൂമര്‍ സെന്‍സാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് എല്ലാവര്ക്കും ഒരുപോലെയാകണമെന്നില്ല. ഓരോ വ്യക്തികള്‍ക്കനുസരിച്ച് അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കും.
ഒരാളുടെ ശരീരത്തില്‍നിന്നുണ്ടാകുന്ന ദുര്‍ഗന്ധം എന്നെ വെറുക്കാന്‍ പ്രേരിപ്പിക്കും. അതുപോലെതന്നെ ഒരു പുരുഷന്റെ കണ്ണുകളെയാണ് ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്. കണ്ണുകള്‍ ഒരിക്കലും കള്ളം പറയില്ലാന്നാണല്ലോ.
? സരീനയുടെ പ്രണയം എങ്ങനെയായിരിക്കണം
ഠ ഞാന്‍ വളരെ റൊമാന്റിക്കാണ്. എന്റെ റൊമാന്‍സ് പൂര്‍ണമായും പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെക്കാലത്ത് പ്രണയത്തിന് ആരും പ്രാധാന്യം നല്‍കുന്നില്ല.
പ്രണയത്തില്‍ എന്തൊക്കെ കാട്ടിക്കൂട്ടി നമ്മളില്‍ നിന്ന് ഓടിപ്പോകുന്നതാണ് കാണുന്നത്. അതുപോലെ പ്രണയം ആസ്വദിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
എനിക്ക് വളരെ മനഃസമാധാനമുള്ള പ്രണയബന്ധമാണ് വേണ്ടത്. അതുകൊണ്ട് കപടമുഖങ്ങളെ മറച്ചുവച്ച് ആവുന്നിടത്തോളം പ്രണയം ആസ്വദിക്കാനാണ് എന്റെ ഇഷ്ടം.
? ഓപ്പണ്‍ റിലേഷന്സിനെക്കുറിച്ച് എന്താണ് അഭിപ്രായം.
ഠ ഞാന്‍ അതിന് ഒരിക്കലും എതിരല്ല. എനിക്ക് തീരെ അറിയാത്തതിനെക്കുറിച്ച് പറയാനാവില്ല. ഇതെല്ലാം ഓരോ വ്യക്തിയുടെ ഇഷ്ടങ്ങള്‍ അനുസരിച്ചാണല്ലോ.
? ഇന്ഡസ്ട്രിയിലെ സെക്സിയസ്റ്റ് അഭിനേതാക്കള്‍
ഠ നടന്മാരില് റണ്വീര് സിംഗാണ് സെക്സി ലുക്കുള്ളത്. നടികളില്‍ കരീനാകപൂറും.
? സിനിയിലെ ക്രഷ്
ഠ സെയ്ഫ് അലി ഖാനാണ് എക്കാലവും എന്റെ ക്രഷ്. അതുപോലെ നടിമാരില്‍ കരീനയോടും എനിക്ക് ക്രഷ് തോന്നിയിട്ടുണ്ട്.
? സെക്സ് എന്നാല്‍ എന്താണ്. സരീനയുടെ അഭിപ്രായം.
ഠ വിവാഹശേഷം മാത്രം നടക്കപ്പെടുന്ന ഒരു ആചാരം. അല്ലെങ്കില്‍ ഒരു സാമൂഹിക പ്രവൃതതിയായിട്ടാണ് സെക്സിനെ ഞാന്‍ ആദ്യം മനസ്സിലാക്കിയത്.
എന്നാല്‍ നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സെക്സ് എന്ന് എനിക്കിപ്പോള്‍ മനസ്സിലായി. മാനസികമായി അടുപ്പം തോന്നുന്ന ഒരാളുമായി പങ്കുവയ്ക്കപ്പെടുന്ന ഒന്നാണ് സെക്സ്.
ഒരു വികാരവും, മാനസിക അടുപ്പം തോന്നാത്ത ആളുമായി ചെയ്യേണ്ട ഒന്നല്ല സെക്സ്.
? സിനിമയിലെ ഹോട്ട് നടി
ഠ കരീനാ കപൂറും ദീപിക പദുകോണുമാണ് ബോളിവുഡ്ഡിലെ ഹോട്ട് ആക്ടേഴ്സ്. രണ്ടുപേര്‍ക്കും നല്ല ശരീരഘടനയാണ്.
? സരീന്റെ ഡെയിറ്റിംഗ് സ്വപ്നം.
ഠ ഇഷ്ടമുള്ള ആള്‍ക്കൊപ്പം ബീച്ചിലിരുന്ന് സ്വയം ഭക്ഷണം ഉണ്ടാക്കി ഡിന്നര്‍ കഴിക്കുന്നതാണ് എന്റെ ഡെയിറ്റിംഗ് സ്വപ്നം.
- അശ്വനി കൃഷ്ണ