
ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യാന്‍ കെഎഫ്സി പുതിയ സംവിധാനം ഒരുക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളില്‍ പുതിയ കെഫ്എസി സ്മോക്കി ഗ്രില്‍ഡ് വിങ്സ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
കെഫ്എസി സ്മോക്കി ഗ്രില്‍ഡ് വിങ്സ് നല്കുന്ന ബോക്സ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്ളൈയിങ് ഡ്രോണ്‍ ആക്കി മാറ്റാവുന്നതാണ്. തിരഞ്ഞെടുത്ത പത്ത് നഗരങ്ങളിലെ കെഎഫ്സികളില്‍ പുതിയ കെഎഫ്സി സ്മോക്കി ഗ്രില്‍ഡ് വിങ്സ് ഓഡര്‍ ചെയ്യാം. കെഎഫ്സി കോംമ്പോ പാക്കിന് കെന്റക്കി ഫ്ളൈയിങ് ഒബ്ജക്ട് എന്നാണ് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഫ്ളൈയിങ് ഡ്രോണായി മാറ്റാവുന്ന പാക്കേജില്‍ ഭക്ഷണം ലഭ്യമാക്കാം.
സ്മോക്കി ഗ്രില്‍ഡ് വിങ്സിന് വേണ്ടിയുള്ള പാക്കേജിങ് ചുവപ്പും വെളുപ്പും നിറങ്ങളിലാണ്. ഇതിന്റെ ഭാഗങ്ങള്‍ വളരെ എളുപ്പം കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലാണ്. ഓണ്‍ലൈന്‍ യൂസര്‍ മാനുവല്‍ ഉപയോഗിച്ചു ഫ്ളൈയിങ്ങ് ഡ്രോണ്‍ പാക്കേജ് അസംബിള്‍ ചെയ്യാം. അസംബിള്‍ ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ പവര്‍ ഓണ്‍ ചെയ്ത് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാവുന്നതാണ്.






