
എബിഎസ് ഉള്‍പ്പെടുത്തിയ പുതിയ അപ്പാച്ചെ RTR 200 4V യെ അവതരിപ്പിച്ച് ടിവിഎസ്. അപ്പാച്ചെ RTR 200 4Vയുടെ ഡല്‍ഹി എക്സ്ഷോറൂം 1.07 ലക്ഷം രൂപയാണ് വില. റേസ് ട്രാക്കില്‍ നിന്നും പരീക്ഷിച്ചു വികസിപ്പിച്ചെടുത്ത പുത്തന്‍തലമുറ ഡ്യൂവല്‍ -ചാനല്‍ എബിഎസ് ആണ് ടിവിഎസ് അപ്പാച്ചെ RTR 200 4V ല്‍ നല്‍കിയിരിക്കുന്നത്.
പുതിയ എബിഎസ് പതിപ്പ് മികവുറ്റ ബ്രേക്കിങായിരിക്കും കാഴ്ചവെക്കുക. റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ കണ്ട്രോളും ഇതോടൊപ്പം ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലോസ്-ലൂപ് സ്ലിപ് കണ്ട്രോള് വഴി വീല്‍ ലോക്കിംഗ് തടയുന്ന ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ കണ്ട്രോള് ഫീച്ചര്‍ ബൈക്കിന് സ്ഥിരത കൈവരുത്തുവാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പാച്ചെ RTR 200 4V എബിഎസിന് കരുത്തേകുന്നത് അതെ 197.75 സിസി സിംഗിള്‍ -സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ്. 20.2 ബിഎച്ച്പിയും 18.1 എന്‍എം ടോര്‍ക്കും നല്കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ ബോക്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 128 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയും ബൈക്കിനുണ്ട്.
3.95 സെക്കന്‍ഡുകള്‍ മതിയാകും അപ്പാച്ചെ RTR 200 4Vയ്ക്ക് പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മഡ്ഗാര്‍ഡിന് ലഭിച്ച എബിഎസ് സ്റ്റിക്കര്‍ മാത്രമാണ് പുതിയ സവിശേഷത.






