
കാത്തിരിപ്പിനൊടുവില്‍ പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോണ്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്. മാര്‍ച്ച് ആദ്യ വാരം ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് കാളിദാസ് സൂചിപ്പിച്ചത്.
ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും എത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോപി സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നില്ക്കുന്ന ചിത്രം പുറത്തുവന്നത്. ചിത്രത്തിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നുവെന്ന സൂചനയാണ് ഇവയെല്ലാം നല്‍കുന്നത്.
നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വന്‍ വിജയമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പൂമരം.






