
ലോകം മുഴുവന്‍ മൊഴിമാറ്റിയെത്തുകയും വന്‍ വിജയം നേടുകയും ചെയ്ത തായ്ലന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ദ്ധന് ടോണിജായുടെ ടോം യുംഗ് ഗൂംഗിനെ അധികരിച്ച് ബോളിവുഡില്‍ ഒരുങ്ങുന്ന ജംഗ്ളീയുടെ സെറ്റില്‍ നായകനായ വിദ്യൂത് ജമാലിന് പരിക്ക്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിനിടയില്‍ ചോരയൊലിപ്പിച്ച് നില്ക്കുന്ന താരത്തിന്റ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്ഷനും സാഹസീക രംഗങ്ങളും നിറഞ്ഞ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
സിനിമയുടെ സ്റ്റണ്ടിനിടയില്‍ ജനാലവഴി ചാടിവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ക്രെയിനില്‍ തലയടിക്കുക ആയിരുന്നു. താരത്തെ കയറില്‍ കെട്ടിത്തൂക്കിയായിരുന്നു രംഗം ചിത്രീകരിച്ചത്. അല്‍പ്പ നേരം ഇരുന്ന ശേഷം ചോരവാര്‍ന്ന തലയില്‍ ബാന്‍ഡേജിട്ട് ഷൂട്ടിംഗ് തുടരുകയും ചെയ്തു. ഒറിജിനലായി ലൈവ് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍ പരിക്ക സ്വാഭാവികമാണ് എന്നായിരുന്നു ഇക്കാര്യത്തില്‍ താരത്തിന്റെ പ്രതികരണം. ചക്ക് റസ്സല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റണ്ട്രംഗം ചിത്രീകരിക്കാന്‍ താരത്തിന് പ്രത്യേക വൈദ്യസഹായവും ഒരുക്കിയിരുന്നു. അതേസമയം പരിക്കേറ്റെന്ന് കരുതി വിശ്രമിക്കാനോ മാറിയിരിക്കാനോ താരം തയ്യാറായതുമില്ല.
ഒക്ടോബര്‍ 19 ന് റിലീസ് ചെയ്യുന്ന സിനിമ ഒരു ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. ആനയെ മോഷ്ടിക്കുന്ന അന്താരാഷ്ട്ര റാക്കറ്റിനോട് ഏറ്റുമുട്ടുകയും യുദ്ധം ചെയ്യുകയും ചെയ്യുന്ന യോദ്ധാവായിട്ടാണ് വിദ്യുത് എത്തുന്നത്്. ടോണി ജാ എന്ന തായ്ലന്റ് നടന് ഏറെ പ്രചാരം നല്കിയ സിനിമയായിരുന്നു 2003 ല്‍ പുറത്തുവന്ന ടോം യും ഗൂംഗ്. ദക്ഷിണേന്ത്യയില്‍ വന്‍ വിജയം നേടിയ തുപ്പാക്കിയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ വിദ്യുത് ജമാലിന് ദക്ഷിണേന്ത്യയിലും ആരാധകരുണ്ട്.






