
അപാച്ചെ RTR 200 Fi എഥനോളാണ് 2018 ഓട്ടോ എക്സ്പോയിലെ ഹീറോ. കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറച്ചുള്ള അപാച്ചെയുടെ പുതിയ മോഡലാണ് RTR 200 Fi എഥനോള്‍. ടിവിഎസ് അപാച്ചെ RTR 200 Fi എഥനോള്‍ ഇരുപത്തഞ്ചു ശതമാനംഓക്സജിന് അളവുള്ള ഓക്സിഡൈസ്ഡ് ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുക.
എഥനോളില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സാങ്കേതിക മുഖത്തും നിരവധി മാറ്റങ്ങള്‍ അപാച്ചെ കൈവരിച്ചിട്ടുണ്ട്. ഫ്യൂവല്‍ ടാങ്കില്‍ ഒരുങ്ങിയിട്ടുള്ള 'ഗ്രീന്‍' ഗ്രാഫിക്സ് അപാച്ചെ 200 Fi എഥനോളിന് പ്രത്യേക പുതുമ നല്‍കുന്നുണ്ട്. നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് RTR 200 Fi എഥനോളും വരുന്നത്. 20.7 bhp കരുത്തും 18.1 Nm torque ഉം മോട്ടോര്‍സൈക്കിള്‍ പരമാവധി ഉത്പാദിപ്പിക്കും.
അപാച്ചെ എഥനോള്‍ ട്വിന്‍-സ്പ്രെയ്-ട്വിന്‍-പോര്‍ട്ട് ഇഎഫ്ഐ ടെക്നോളിയുടെ പിന്തുണയോടെയാണ് എത്തുന്നത്. സ്പ്ലിറ്റ് സീറ്റുകള്‍, മസ്കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ്പ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഗോള്‍ഡന്‍ ടെലിസ്കോപിക് ഫോര്‍ക്കുകള്‍ എന്നിവയാണ് അപാച്ചെയുടെ ഡിസൈന്‍ സവിശേഷതകള്‍. എഥനോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഒഴിച്ച് മറ്റ് കാര്യമായ പ്രത്യേകതകളൊന്നും പുതിയ അപാച്ചെ അവകാശപ്പെടുന്നില്ല.






