
ഥാര്‍ വാണ്ടര്‍ലസ്റ്റിനെ ഇന്ത്യന്‍ വാഹന നിര്‍മ്മാതക്കളായ മഹീന്ദ്ര ഓട്ടോ എക്സ്പോയില്‍ കാഴ്ചവെച്ചു. മഹീന്ദ്ര നിരയില്‍ ഥാര്‍ ഡേബ്രേക്ക് എഡിഷന് മുകളിലാണ് പുതിയ ഥാര്‍ വാണ്ടര്‍ലസ്റ്റ് എഡിഷന്റെ സ്ഥാനം. മികച്ച രീതിയില്‍ മോഡിഫൈ ചെയ്തെടുത്ത ഥാറാണ് 'വാണ്ടര്‍ലസ്റ്റ്'.
മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ പ്രധാന പ്രത്യേകത റിയര്‍ സീറ്റുകളിലേക്ക് എളുപ്പം കടക്കാനുള്ള ഗള്‍വിംഗ് സ്റ്റൈല്‍ ഡോറുകളാണ് . ഹുക്കുകള്‍, സര്‍ക്കുലാര്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്, പുതിയ 7 സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ മറ്റ് സവിശേഷതകള്‍.
വാണ്ടര്‍ലസ്റ്റില്‍ എയര്‍ ഇന്‍ടെയ്ക്കിന് വേണ്ടി സ്നോര്‍ക്കല്‍ ലഭിക്കുന്നുണ്ട്. ഥാര്‍ വാണ്ടര്ലസ്റ്റിലെ മാര്‍ക്കര്‍ ലൈറ്റുകളോടെയുള്ള ഹാര്‍ഡ് ടോപാണ് മറ്റൊരു പ്രത്യേകത. ഥാറിന്റെ ഡേബ്രേക്ക് പതിപ്പിനെ പോലെ തന്നെ ഇലക്ട്രിക് ബ്ലൂ മാറ്റ് പെയിന്റ് സ്കീമില്‍ ഒരുങ്ങിയ വാണ്ടര്‍ലസ്റ്റും എസ്യുവിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. സണ്‍റൂഫ്, സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍. നിലവിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.






