
ഇത്തവണ ക്രൂയിസര്‍ ബൈക്കുമായിട്ടാണ് 2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസിന്റെ വരവ്. ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കണ്സ്പെറ്റായ സെപ്ലിനെയാണ് ടിവിഎസ് അവതരിപ്പിച്ചത്. ഈ ബൈക്കിന്റെ രൂപകല്പന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സാങ്കേതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ ബൈക്ക് മാറ്റ് ബ്ലാക്, റസ്റ്റിക് ബ്രൗണ്‍ നിറങ്ങളിലായിരിക്കും ലഭ്യമാവുക.
കരുത്തേറിയ പെര്‍ഫോമന്‍സ് ക്രൂയിസര്‍ ബൈക്കാണ് സെപ്ലിന് എന്നാണ് ടിവിഎസ് വിശേഷിപ്പിക്കുന്നത്. ഇ-ബൂസ്റ്റ് ഫീച്ചര്‍ കൂടിയുള്ളതിനാല്‍ ബൈക്കിനെ അതിവേഗം പ്രവര്‍ത്തിപ്പിക്കാനും കഴിയും. കൂടാതെ, ഇ-ബൂസ്റ്റിന്പെര്ഫോമന്സും മൈലേജും മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെപ്ലിന് കരുത്തേകുന്നത് 220 സിസി എന്‍ജിനാണ്. ഈ ക്രൂസര്‍ ബൈക്കില്‍ 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറുമുണ്ട്. ഈ മോട്ടറിന് ഇരുപതു ശതമാനം അധിക ടോര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും.
കോമ്പാക്ട് ഹെഡ് ലാമ്പ്, ഗോള്‍ഡന്‍ അപ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, താഴ്ന്ന് നിലകൊള്ളുന്ന സീറ്റുകള്‍, ചെത്തി മിനുക്കിയ മെറ്റല്‍ ബോഡി, ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്പോക്ക് വീലുകള്‍, താഴ്ന്ന ഹാന്‍ഡില്‍ ബാറുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍.






