
ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യത പതിപ്പിനെ ഇന്ത്യയില്‍ ടാറ്റ കാഴ്ചവെച്ചു. നടന്നു കൊണ്ടിരിക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റയുടെ പുതിയ ഇലക്ട്രിക് അവതാരങ്ങള്‍ അവതരിച്ചത്. ടിയാഗൊ ഇവി, ടിഗോര്‍ ഇവികള്‍ യുകെയിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കേന്ദ്രത്തില്‍ നിന്നും ടാറ്റ വികസിപ്പിച്ച വൈദ്യുത വാഹന ടെക്നോളജിയിലാണ് ഒരുക്കിയിരിക്കുനത്.
ടാറ്റയുടെ സാനന്ദ് പ്ലാന്റില്‍ നിന്നുമാകും ടിഗോര്‍ ഇവി, ടിയാഗൊ ഇവി മോഡലുകള്‍ വിപണിയില്‍ എത്തുക.
ഗിയര്‍ സ്റ്റിക്കിന് പകരം ചെറിയ കൈപ്പിടിയാണ് അകത്തളത്തിലുള്ളത്. പുതിയ ഹാച്ച്ബാക്കിന് ലഭിച്ച നീല ഡീക്കലുകളും ഗ്രില്ലില്‍ ഒരുങ്ങിയ ഇവി ബാഡ്ജിംങ്ങുമാണ് ഡിസൈന്‍ മാറ്റങ്ങള്‍. ടിയാഗൊ ഇവി, ടിഗോര്‍ ഇവി മോഡലുകളുടെ ഒരുക്കം ഇലക്ട്രിക ഇവിയില്‍ നിന്നുള്ള ഇലക്ട്രിക് ഡ്രൈവ് സംവിധാനത്തിലാണ്. ഇരു ഇവികളിലും 40 bhp കരുത്തേകുന്ന ത്രീ-ഫെയ്സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് ഉള്ളത്.
മോഡലുകളുടെ ചാര്‍ജ്ജിംഗ് സമയം, ഡ്രൈവിംഗ് റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. 2018 രണ്ടാം പാദത്തോടെ തന്നെ പുതിയ ടിഗോര്‍, ടിയാഗൊ ഇവികളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ. പത്തു ലക്ഷം രൂപയ്ക്ക് മേലെയാകും മോഡലുകളുടെ വില എന്നാണ് സൂചന.






