
വടകര : ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷവും സിപിഎം വീണ്ടും ടി.പി മോഡല് വധം ആസൂത്രണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ കെ.കെ രമ രംഗത്ത്. ആര്.എം.പി സംസ്ഥാന സെക്രട്ടറി എന് വേണുവായിരുന്നു സിപിഎമ്മിന്റെ അടുത്ത ലക്ഷ്യമെന്നും രമ പറഞ്ഞു.
ടി.പിയെ കൊലപ്പെടുത്തിയതു പോലെ തന്നെ അതിക്രൂരമായി വേണുവിനെയും കൊലക്കത്തിക്ക് ഇരയാക്കുകയായിരുന്നു ലക്ഷ്യം. ഇതു സംബന്ധിച്ച ഇന്റലിജന്സ് റിപ്പോര്ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. അടുത്തിടെ പി. ജയരാജന് പങ്കെടുത്ത ഒഞ്ചിയത്തെ സിപിഎം പൊതുയോഗത്തില് ലോക്കല് സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേര്ത്തു.







Comments