
വിപണി പിടിക്കാന്‍ ജിയോ വീണ്ടും എത്തുന്നു. ജിയോ ഫൈബറിലൂടെ ടെലികോം വിപണി കൈയ്യിലെടുക്കാനാണ് ജിയോ പദ്ധതിയിടുന്നത്. അതിവേഗ ഇന്റര്‍നെറ്റാണ് ജിയോ ഫൈബറിന്റെ ഏറ്റവും വലിയ സവിശേഷത. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ പല നഗരങ്ങളിലും ജിയോ ഇതിനോടകം തന്നെ ജിയോ ഫൈബറിന്റെ സേവനങ്ങള്‍ ആരംഭിച്ചിരുന്നു.
മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും പദ്ധതി ഔദ്യോഗികമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി കീഴടക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്നതുകൊണ്ടു തന്നെ വലിയ ഓഫറുകളാകും ജിയോ ഫൈബറിനും നല്‍കുന്നത്.
എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ജിയോ ഫൈബറിന്റെ പ്ലാനുകളെപ്പറ്റിയുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ജിയോ സിം അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച പോലെ ആദ്യ മൂന്നുമാസം സൗജന്യ ഇന്റര്‍നെറ്റ് നല്കി വിപണി കീഴടക്കുകയായും ജിയോയൂടെ തന്ത്രം.






