
ജിയോയെ പിടിച്ചുകെട്ടാന്‍ പുതിയൊരു ഓഫറുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു. വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ഇത് ആദ്യമായിട്ടാണ് ബി.എസ്.എന്‍.എല്‍ ഇത്തരത്തിലൊരു ഓഫര്‍ നല്‍കുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ, കമ്പനികളുടെയെല്ലാം പ്ലാനുകളെ കടത്തിവെട്ടുന്ന പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെ.ബി.പി.എസ് ആയി കുറയും. നോര്‍ത്ത് ഈസ്റ്റ്, ജമ്മു കശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ഈ ഓഫര്‍ ലഭിക്കും. ഡല്‍ഹി, മുംബൈ എന്നിവ ഒഴികെ എല്ലായിടത്തും ലോക്കല്‍, എസ്.ടി.ഡി, റോമിങ് കോളുകള്‍ സൗജന്യമായിരിക്കും. മുംബൈയിലും ഡല്‍ഹിയിലും മിനിറ്റിന് 60 പൈസയുമായിരിക്കും നിരക്കുകള്‍.






