
നോക്കിയ 6 ന്റെ 4ജിബി വേരിയന്റ് ഇന്ത്യയിലവതരിച്ചു. മാറ്റ് ബ്ലാക്ക് നിറത്തിലായിരിക്കും നോക്കിയ 6 4ജിബി ലഭ്യമാവുക. 16,999 രൂപ പ്രൈസ് ടാഗിലാണ് ഈ ഫോൺ അവതരിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലാണ് വില്പനയൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് വില്പനയാരംഭിക്കുക. ലോഞ്ചിന്റെ ഭാഗമായി 2,000 രൂപയുടെ അധിക ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
5.5 ഇഞ്ച് ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രോസസർ, ആൻഡ്രോയിഡ് 7.1.1നുഗട്ട്, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 16MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം.
4ജി വോൾട്ടെ, വൈഫൈ 802.11 a/b/g/n, ബ്ലൂട്ടൂത് v4.1, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, എൻഎഫ്സി, ഓടിജി ഉൾപ്പെടുന്ന മൈക്രോ യൂഎസ്ബി, 3.5mm ഓഡിയോ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങൾ ഇതിലുണ്ട്.






