
ന്യൂഡല്‍ഹി : കമ്മല്‍ മോഷ്ടിക്കാന്‍ സ്ത്രീയുടെ ചെവി ഉള്‍പ്പെടെ മുറിച്ചെടുത്തു. ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ പട്ടാപ്പകലാണ് സംഭവം. കവര്‍ച്ച കണ്ടു നിന്നവര്‍ പോലും സഹായത്തിന് എത്തിയില്ലെന്നും 47 കാരിയായ സ്ത്രീ പറയുന്നു.
ആശുപത്രിയില്‍ എത്തിച്ച ഇവരുടെ ചെവി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കി. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കമ്മലുകള്‍ വലിച്ചു പറിച്ച അക്രമി ഓടി രക്ഷപെടുകയായിരുന്നു. കടുത്തവേദയെ തുടര്‍ന്ന് നിലത്തു വീണ ഇവരെ ആശുപത്രിയില്‍ എത്തിക്കാനോ കാഴ്ചയില്‍ 20 വയസ്സ് തോന്നിക്കുന്ന അക്രമിയെ പിടികൂടാനോ കണ്ടു നിന്നവര്‍ ശ്രമിച്ചില്ല.
സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.






