
ജനിച്ചപ്പോള് മുതല് മാധ്യമങ്ങള് തൈമൂറിന്റെ പിന്നാലെയാണ്. ബോളിവുഡിലെ സെലിബ്രിറ്റി തന്നെയാണ് ഇപ്പോള് തൈമൂര്. തൈമൂറിന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കാന് മാധ്യമങ്ങള് തൈമൂറിന്റെ പിന്നാലെയാണ്.

താര പുത്രനായ തൈമൂര് സംഗീതഞ്ജനാകുമെന്ന അടി കുറിപ്പോടെയാണ് കരണ് ജോഹര് അടുത്തിടെ തന്റെ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്.

ഇപ്പോഴിതാ കിഡ്സിന്റെ ജിം സെക്ഷനില് പങ്കെടുക്കാന് എത്തിയപ്പോള് ക്യാമറക്കണ്ണുകള് പകര്ത്തിയ തൈമുറിന്റെ പുതിയ ചിത്രങ്ങളും സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങള് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

തൈമുറിനെ ഒരു സ്റ്റാര് കിഡ് ആയി കാണാന് തനിക്ക് താല്പര്യമില്ലെന്നാണ് അടുത്തിടെ കരീന പറഞ്ഞത്. ഒരു സാധാരണ കുട്ടിയെപ്പോലെ അവന് വളരാനാണ് ഞാന് ആഗ്രഹിക്കുന്നത്. അവന് ആഗ്രഹിക്കുന്നതുപോലെ അവന് ജീവിക്കട്ടെയെന്നും കരീന പറഞ്ഞു.








Comments