
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് പോളോ ഹാച്ച്ബാക്കിലും അമിയോ കോമ്പാക്ട് സെഡാനിലും പുതിയ പെട്രോള്‍ എഞ്ചിന് നല്കുന്നു. പോളോയിലും അമിയോയിലും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം ഇനി പുതിയ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാകും ഇടംപിടിക്കുക.
76 bhp കരുത്തും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെ തുടരും. നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 74 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന പോളോയില്‍ 18.5 കിലോമീറ്ററും, അമിയോയില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഫോക്സ്വാഗണ് വാഗ്ദാനം ചെയ്യുമെന്നണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ എഞ്ചിനോട് കൂടിയ പോളോ, അമിയോ മോഡലുകള്‍ വിപണിയില്‍ എന്നെത്തും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഫോക്സ്വാഗണ് പുറത്തുവിട്ടിട്ടില്ല. 1.0 ലിറ്റര്‍ എഞ്ചിന് ലഭിച്ചാലും പോളോ, അമിയോ മോഡലുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോളോ ഹാച്ചാബാക്കിന്റെ വില 5.42 ലക്ഷം രൂപ മുതലും അമിയോ സെഡാന്റെ വില 5.5 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്.






