
ഏറ്റുമാനൂര്‍: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രദേശിക കേന്ദ്രത്തിന്റെ മലയാള വിഭാഗം ചതുര്‍ദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 'സാഹിത്യം, സിനിമ, കല, മാധ്യമം: മലയാളത്തിന്റ ഭാവി പ്രത്യയങ്ങള്‍' എന്ന വിഷയത്തില്‍ പ്രബന്ധാവതരണവും സംവാദവുമാണ് പരിപാടികള്‍. 2018 ഫെബ്രുവരി 20,21, 22, 23 തീയതികളിലായി നടക്കുന്ന പരിപാടിയില്‍ സാഹിത്യം സിനിമ കല മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സാഹിത്യം എന്ന തലക്കെട്ടിലുള്ള ആദ്യദിനമായ ഫെബ്രുവരി 20 ചൊവ്വാഴ്ച പ്രമുഖ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ ആനന്ദ്, സച്ചിദാനന്ദന്, ജെ. ദേവിക, ഷിജു അലക്സ്, ആര്യ.കെ എന്നിവരാണ് പങ്കെടുക്കുന്നത്. സിനിമ വിഷയമാകുന്ന 21 ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരുമായ ശശികുമാര്‍, മീന ടി പിള്ള, ശ്യാമപ്രസാദ്, മുരളീഗോപി, ശ്യാം പുഷ്ക്കരന്‍ എന്നിവരാണ് അതിഥികളാകും. കല വിഷയമാകുന്ന 22 ന് വ്യാഴാഴ്ച സദാനന്ദ് മേനോന്, എംവി നാരായണന്, രാജശ്രീ വാര്യര്‍, കവിതാ ബാലകൃഷ്ണന്, ദേവി കെ ശര്‍മ്മ എന്നിവരാണ് പങ്കെടുക്കുന്നത്. 23 വെള്ളിയാഴ്ച മാധ്യമം എന്ന വിഷയത്തില്‍ നിസിം മണ്ണത്തൂക്കാരന്‍, വെങ്കിടേഷ് രാമകൃഷ്ണന്, സി ഗൗരീദാസന്‍ നായര്‍, ടിടി ശ്രീകുമാര്‍, ഷാനി ടിപി എന്നിവരും സന്നിഹിതരാകും.






