സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റുമായി മമ്മൂട്ടിയെ കാണാന്‍ പോകുമ്പോള്‍ ഷാംദത്ത് സൈനുദ്ദീന്‍ ചെറിയ ആശങ്കയിലായിരുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ക്രിപ്റ്റാണ്. നായകന് ഉടനീളം നിറഞ്ഞുനില്ക്കുന്ന ഒരു സബ്ജക്ടല്ല. അതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു സംശയം. പക്ഷേ സ്ക്രിപ്റ്റ് കേട്ടശേഷം മമ്മൂട്ടി പറഞ്ഞ കാര്യം ഷാംദത്തിനെ അരാര്ത്ഥത്തില് ഞെട്ടിച്ചുകളഞ്ഞു.
'ഈ ചിത്രം ഞാന്‍ ചെയ്യാം. ഒപ്പം ഞാന്‍തന്നെ നിര്‍മ്മിക്കുന്നതില്‍ വിരോധമുണ്ടോ?'
അതായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.
അങ്ങനെ ഷാംദത്തിന്റെ ആദ്യചിത്രത്തില്‍ നായകനായതിനൊപ്പം മമ്മൂട്ടി അതിന്റെ നിര്‍മ്മാതാവുമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസ് കമ്പനിയാണ് സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിച്ചത്. ഒരു നവാഗത സംവിധായകന് കിട്ടിയ ഇരട്ട ബോണസ്.
ജനുവരി 26-ന് തിയേറ്ററിലെത്തിയ സ്ട്രീറ്റ് ലൈറ്റ്സ് ഒരു ജോണറിലും പെടാത്ത ഒരു പക്കാ എന്റര്‍ടെയ്നറായിരുന്നു. ഷാംദത്ത് അതിന്റെ പരസ്യത്തില്‍ സൂചിപ്പിച്ചതും അതാണ്. പ്രണയവും കോമഡിയും ആക്ഷനും സസ്പെന്‍സും ഒക്കെയുള്ള ഒരു എന്റര്ടെയ്ന്മെന്റ് ത്രില്ലര്‍.
കേരളത്തിലും ഗള്‍ഫ് നാടുകളിലും ഒരേദിവസം പ്രദര്‍ശനം തുടങ്ങിയ സ്ട്രീറ്റ് ലൈറ്റ്സ് അതുകൊണ്ടുതന്നെ എല്ലാര്ക്കും ഇഷ്ടപ്പെടുന്ന ചിത്രമായി. 2018-ന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കൊരു ഹിറ്റ് നല്കാന് സംവിധായകനെന്ന നിലയിലുള്ള തന്റെ കന്നിച്ചിത്രത്തിലൂടെ ഷാംദത്തിന് സാധിച്ചു.
തമിഴിലും തെലുങ്കിലും അതത് ഭാഷകളിലായി സ്ട്രീറ്റ് ലൈറ്റ്സ് ഉടന്‍ റിലീസ് ചെയ്യും. തന്റെ ആദ്യചിത്രം അങ്ങനെ മൂന്നു ഭാഷകളില്‍ റിലീസിന് എത്തിക്കുകയാണ് ഷാംദത്ത്. അധികം പേര്‍ക്ക് കിട്ടാത്ത ഭാഗ്യം.
ഠ തീര്‍ച്ചയായും. ചിത്രത്തിനു ലഭിച്ച സ്വീകരണത്തിലും അഭിപ്രായത്തിലും തീര്‍ത്തും സന്തുഷ്ടനാണ് അദ്ദേഹം. ചിത്രത്തിന്റെ യു.എ.ഇ.യിലെ റിലീസിനും പ്രമോഷനും വേണ്ടി ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. കേരളത്തിലും യു.എ.ഇ.യിലും ഒന്നിച്ചായിരുന്നു റിലീസ്. പ്രേക്ഷകരുടെ പ്രതികരണത്തില്‍ അദ്ദേഹം വളരെ സന്തുഷ്ടനാണ്.
ഠ ഒരുകാര്യം സത്യമാണ്. തൊണ്ടിമുതല്‍ പോലെ ഒരു റിയലിസ്റ്റിസ് സബ്ജക്ടല്ല സ്ട്രീറ്റ് ലൈറ്റ്സിന്റേത്. പക്ഷേ എല്ലാവര്ക്കും ഇഷ്ടപ്പെടാവുന്ന കുറെ എലിമെന്റ്സ് അതിനകത്തുണ്ട്. ഇതു കള്ളന്മാരുടെ കഥയാണ്. അവരെ ചേസ് ചെയ്യുന്ന പോലീസുകാരുടെ കഥയാണ്. സഹപ്രവര്‍ത്തകനെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ്. ഒരു ഫാമിലിയുടെ സെന്റിമെന്റ്സുണ്ട്. സ്കൂള്‍ കുട്ടികളുടെ എപ്പിസോഡുണ്ട്. ഒരു ഫണ്‍ ലവുണ്ട്. ത്രൂ ഔട്ടായി ഒരു ത്രില്ലറിന്റെ മൂഡുണ്ട്. പിന്നെ വേണ്ടത്ര കോമഡിയും. രണ്ടുമണിക്കൂര്‍ പത്തു മിനിറ്റില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജാണിത്. അതൊക്കെക്കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിത് ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മമ്മുക്കയാണെങ്കില് നാല്പതു വര്‍ഷ
ത്തിലേറെയായി സിനിമയില്‍ മുഴുകി ജീവിക്കുന്നയാളാണ്. ഈ കഥ കേട്ടപ്പോള്‍ ഇതിന്റെ സാധ്യതകള്‍ അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെയാണ് ഈ ചിത്രമുണ്ടായത്.
ഠ അതെ. മലയാളത്തില്‍ ധര്മ്മജന്, ഹരിഷ്, സൗബിന് എന്നിവരെയൊക്കെ വച്ച് ഹ്യൂമറിന് കുറെക്കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചത്. തമിഴില്‍ മറ്റൊരു രീതിയിലും രണ്ടു ഭാഷകളിലുമായി വെറും 35 ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ശരിക്കും പറഞ്ഞാല്‍ രണ്ടു ചിത്രം തന്നെ. ഒരു സൂപ്പര്‍ താരത്തിന്റെ രണ്ടുചിത്രങ്ങള്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ അടുത്തകാലത്തൊന്നും നിര്മ്മിച്ചിട്ടുണ്ടാവില്ല. തമിഴ് പ്രേക്ഷകരുടെ ടേസ്റ്റുമായി നന്നായി ഇണങ്ങിപ്പോകും വിധമാണ് തമിഴ് പതിപ്പ് ഒരുക്കിയത്. ഒരു മലയാളി ചെയ്ത ചിത്രമായി തോന്നിയില്ല. അത്രയ്ക്ക് തമിഴ് ടച്ചുണ്ട് എന്നാണ് തമിഴ് പതിപ്പ് കണ്ടവര്‍ പറഞ്ഞത്. അത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ചിത്രങ്ങള്‍ തന്നെയായിട്ടാണ് ഒരുക്കിയത്. മമ്മൂക്കയുടെ
20 ദിവസത്തെ ഡേറ്റുകൊണ്ടാണ് രണ്ടു ഭാഷകളിലായി ചിത്രീകരണം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
ഠ അതെ. ഒരു ഫുള്‍ലെങ്ത് സിനിമയ്ക്ക് അതില്‍ കൂടുതല്‍ നീണ്ട വിഷയമൊന്നും വേണമെന്നില്ല. പ്രേക്ഷകരെ ബോറടിപ്പിക്കാതെ തിയേറ്ററിലിരുത്താന് പറ്റുന്ന സംഭവങ്ങളും ട്രീറ്റ്മെന്റും മതി. ഹോളിവുഡ് സിനിമകളൊക്കെ ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തെ സംഭവങ്ങള്‍ ആവിഷ്കരിക്കുന്നവയാണ്.

? നായകനും നിര്‍മ്മാതാവും രണ്ടും മമ്മൂട്ടി തന്നെ. ഹാപ്പിയാണോ അദ്ദേഹം.
ഠ തീര്‍ച്ചയായും. ചിത്രത്തിനു ലഭിച്ച സ്വീകരണത്തിലും അഭിപ്രായത്തിലും തീര്‍ത്തും സന്തുഷ്ടനാണ് അദ്ദേഹം. ചിത്രത്തിന്റെ യു.എ.ഇ.യിലെ റിലീസിനും പ്രമോഷനും വേണ്ടി ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. കേരളത്തിലും യു.എ.ഇ.യിലും ഒന്നിച്ചായിരുന്നു റിലീസ്. പ്രേക്ഷകരുടെ പ്രതികരണത്തില്‍ അദ്ദേഹം വളരെ സന്തുഷ്ടനാണ്.
? ഫുള്‍ ലെംഗ്ത് അല്ലാത്തൊരു വേഷം. എന്നിട്ടും നായകനായും നിര്മ്മാതാവായുംമമ്മൂട്ടിയെ കിട്ടി. എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തത്.
ഠ ഒരുകാര്യം സത്യമാണ്. തൊണ്ടിമുതല്‍ പോലെ ഒരു റിയലിസ്റ്റിസ് സബ്ജക്ടല്ല സ്ട്രീറ്റ് ലൈറ്റ്സിന്റേത്. പക്ഷേ എല്ലാവര്ക്കും ഇഷ്ടപ്പെടാവുന്ന കുറെ എലിമെന്റ്സ് അതിനകത്തുണ്ട്. ഇതു കള്ളന്മാരുടെ കഥയാണ്. അവരെ ചേസ് ചെയ്യുന്ന പോലീസുകാരുടെ കഥയാണ്. സഹപ്രവര്‍ത്തകനെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ്. ഒരു ഫാമിലിയുടെ സെന്റിമെന്റ്സുണ്ട്. സ്കൂള്‍ കുട്ടികളുടെ എപ്പിസോഡുണ്ട്. ഒരു ഫണ്‍ ലവുണ്ട്. ത്രൂ ഔട്ടായി ഒരു ത്രില്ലറിന്റെ മൂഡുണ്ട്. പിന്നെ വേണ്ടത്ര കോമഡിയും. രണ്ടുമണിക്കൂര്‍ പത്തു മിനിറ്റില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജാണിത്. അതൊക്കെക്കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിത് ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മമ്മുക്കയാണെങ്കില് നാല്പതു വര്‍ഷ
ത്തിലേറെയായി സിനിമയില്‍ മുഴുകി ജീവിക്കുന്നയാളാണ്. ഈ കഥ കേട്ടപ്പോള്‍ ഇതിന്റെ സാധ്യതകള്‍ അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെയാണ് ഈ ചിത്രമുണ്ടായത്.
? മലയാളത്തില്‍ ധര്‍മ്മജനും ഹരീഷ് കണാരനും സൗബിനും നന്ദുവുമൊക്കെയായി ഒരു പതിപ്പ്. തമിഴിലേക്കും തെലുങ്കിലേക്കുമായി അവിടത്തെ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി മറ്റൊരു പതിപ്പ്. അങ്ങനെ രണ്ടു രീതിയിലായിരുന്നു ചിത്രീകരിച്ചത്. അല്ലേ.
ഠ അതെ. മലയാളത്തില്‍ ധര്മ്മജന്, ഹരിഷ്, സൗബിന് എന്നിവരെയൊക്കെ വച്ച് ഹ്യൂമറിന് കുറെക്കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചത്. തമിഴില്‍ മറ്റൊരു രീതിയിലും രണ്ടു ഭാഷകളിലുമായി വെറും 35 ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ശരിക്കും പറഞ്ഞാല്‍ രണ്ടു ചിത്രം തന്നെ. ഒരു സൂപ്പര്‍ താരത്തിന്റെ രണ്ടുചിത്രങ്ങള്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ അടുത്തകാലത്തൊന്നും നിര്മ്മിച്ചിട്ടുണ്ടാവില്ല. തമിഴ് പ്രേക്ഷകരുടെ ടേസ്റ്റുമായി നന്നായി ഇണങ്ങിപ്പോകും വിധമാണ് തമിഴ് പതിപ്പ് ഒരുക്കിയത്. ഒരു മലയാളി ചെയ്ത ചിത്രമായി തോന്നിയില്ല. അത്രയ്ക്ക് തമിഴ് ടച്ചുണ്ട് എന്നാണ് തമിഴ് പതിപ്പ് കണ്ടവര്‍ പറഞ്ഞത്. അത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ചിത്രങ്ങള്‍ തന്നെയായിട്ടാണ് ഒരുക്കിയത്. മമ്മൂക്കയുടെ
20 ദിവസത്തെ ഡേറ്റുകൊണ്ടാണ് രണ്ടു ഭാഷകളിലായി ചിത്രീകരണം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
? ഒരുദിവസം പുലര്‍ച്ചെ തുടങ്ങി തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്ന കുറച്ച് സംഭവങ്ങളാണ് സ്ട്രീറ്റ് ലൈറ്റ്സില് ഉള്ളത്. മലയാളത്തില്‍ പൊതുവെ ഇറങ്ങുന്ന ചിത്രങ്ങള്‍ നീണ്ട കാലയളവിലെ കഥയാണ് പറയാറ്. അതുകൊണ്ടുതന്നെ ഈ ചിത്രം വേറിട്ടുനില്ക്കുന്നു.
ഠ അതെ. ഒരു ഫുള്‍ലെങ്ത് സിനിമയ്ക്ക് അതില്‍ കൂടുതല്‍ നീണ്ട വിഷയമൊന്നും വേണമെന്നില്ല. പ്രേക്ഷകരെ ബോറടിപ്പിക്കാതെ തിയേറ്ററിലിരുത്താന് പറ്റുന്ന സംഭവങ്ങളും ട്രീറ്റ്മെന്റും മതി. ഹോളിവുഡ് സിനിമകളൊക്കെ ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തെ സംഭവങ്ങള്‍ ആവിഷ്കരിക്കുന്നവയാണ്.

? നോണ്‍ ലീനിയര്‍ ആയ ഒരു നരേഷനാണ് ചിത്രത്തിന്റേത്.
ഠ അതെ. ഒരു സംഭവം കാണിക്കുക. എന്നിട്ടത് സംഭവിക്കാനിടയായതിന്റെ പശ്ചാത്തലം ഒരു ഫ്ളാഷ്ബാക്കിലെന്നപോലെ പിന്നോട്ടു പോയി കാണിക്കുക. 23 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന ഒരു തീമായതിനാലാണ് അത്തരമൊരു കഥ പറച്ചില് സ്വീകരിച്ചത്. അതാണ് ഈ ചിത്രത്തിന്റെ പുതുമയും.
യൂണിഫോമില്ലാത്ത പോലീസ്
? ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിച്ചത്. പക്ഷേ യൂണിഫോമിലല്ല.
ഠ ശരിയാണ്. കുറെ ആലോചിച്ചെടുത്ത തീരുമാനമാണത്. ഇതില്‍ നായകന് പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും അനൗദ്യോഗികമായി ഒരു കേസന്വേഷണത്തിനാണ് അദ്ദേഹം ഇറങ്ങുന്നത്. അതിനുള്ള യാത്രയില്‍ യൂണിഫോം ഒരു തടസമാകുമെന്ന് തോന്നി. അതുകൊണ്ടാണ് യൂണിഫോം ധരിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് എന്ന മട്ടില്‍ കഥ രൂപപ്പെടുത്തിയത്. അബ്തഖ് ചപ്പന്‍ എന്ന ഹിന്ദി ചിത്രത്തില്‍ നാനാ പടേക്കര്‍ ഈ തരത്തില്‍ യൂണിഫോം ഇടാത്ത പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടത് മാതൃകയാക്കുകയായിരുന്നു.
സ്റ്റൈലിഷായ മമ്മൂട്ടി
? കൂടുതല്‍ സ്റ്റൈലിഷായാണ് താങ്കള്‍ മമ്മൂട്ടിയെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഠ അങ്ങനെ തോന്നിയെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും മമ്മുക്കയ്ക്കു തന്നെയുള്ളതാണ്. ഒരു അഭിനേതാവ് എങ്ങനെയാണ് തന്റെ ശരീരം സൂക്ഷിക്കേണ്ടത് എന്നതിന് ലോകസിനിമയില്‍തന്നെ മാതൃകയായി ചൂണ്ടിക്കാട്ടാവുന്ന വ്യക്തിയാണദ്ദേഹം. മമ്മൂക്കയുടെ ജീവിതശൈലി തന്നെയാണ് അദ്ദേഹം കൂടുതല്‍ സുന്ദരനായിരിക്കുന്നതിന്റെ കാരണം. ഒരു കാര്യവും അദ്ദേഹം മനസില്‍വച്ച് ടെന്ഷനടിക്കില്ല. പറയാനുള്ളതൊക്കെ വെട്ടിത്തുറന്നു പറയും. പറഞ്ഞത് തെറ്റായിപ്പോയി എന്നു തോന്നിയാല്‍ ആരോടും ക്ഷമയും പറയും. ഭക്ഷണകാര്യത്തിലെ മിതത്വമാണ് മറ്റൊന്ന്. വേണ്ടതിനപ്പുറം ഒട്ടും കഴിക്കില്ല. പിന്നെ ദിവസവും അഞ്ചുനേരം നടത്തുന്ന നമസ്കാരം. അതൊരു ധ്യാനമാണ്. ധ്യാനിക്കുന്നവരുടെ മുഖത്ത് ഒരു പ്രത്യേക ശോഭ കാണാറില്ലേ. ആ ശോഭയാണദ്ദേഹത്തിന്. ഒരു ആര്‍ട്ടിസ്റ്റ് നന്നായി ഉറങ്ങണം. അവര്‍ക്ക് ഉറങ്ങാന്‍ സമയം നല്‍കിയേ അവരുടെ ഷൂട്ട് ചാര്‍ട്ട് ചെയ്യാവൂ. ഞാന്‍ 20 ദിവസമേ മമ്മൂക്കയെ വച്ച് ഷൂട്ട് ചെയ്തിട്ടുള്ളു. അത് പക്ഷേ അദ്ദേഹത്തിന് ഉറങ്ങാനും നമസ്കരിക്കാനുമൊക്കെയുള്ള സമയം നല്കിക്കൊണ്ടു തന്നെയാണ്.
ഫൈറ്റ് മാസറ്റര്‍ വില്ലന്‍ വേഷത്തില്‍
? ഫൈറ്റ് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയെയാണ് താങ്കള്‍ ഈ ചിത്രത്തില്‍ മുഖ്യവില്ലനാക്കിയത്.
ഠ പ്രത്യേകതകള്‍ ഏറെയുള്ള ഒരു വില്ലന്‍ കഥാപാത്രമാണിതില്‍. പ്രേക്ഷകര്‍ക്ക് ഏറെ പരിചയമില്ലാത്ത ഒരു മുഖം മതി എന്നതുകൊണ്ടു തീരുമാനിച്ചിരുന്നു. അതിനുള്ള അന്വേഷണത്തിനിടയിലാണ് സ്റ്റണ്ട് സില്‍വയുടെ മുഖം ഓര്‍മ്മവന്നത്. അദ്ദേഹം ഫൈറ്റ് മാസ്റ്ററായും ഞാന്‍ ക്യാമറാമാനായും ചില തെലുങ്ക് സിനിമകളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ചില തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ അദ്ദേഹം ചില ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. അതൊക്കെ കണക്കിലെടുത്താണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. അദ്ദേഹം നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഇത്രയും വലിയ വേഷത്തില്‍ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത്.
തിരിച്ചുകൊടുക്കാത്ത രത്നമാല ;
? ഒരു ജുവലറി ഉടമയുടെ അഞ്ചുകോടി വിലമതിക്കുന്ന ഒരു രത്നമാല മോഷണം പോകുന്നിടത്താണ് ഈ ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് ആ മാല കൈവശം വന്നുചേരുന്നവരൊക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍. ആ മാല അന്വേഷിച്ച് കണ്ടെത്തി ബന്ധുകൂടിയായ ഉടമസ്ഥന് നല്‍കാനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് രംഗത്തെത്തുന്നത്. പക്ഷേ ക്ലൈമാക്സ് സീനില്‍ ആ മാല കൈയില്‍ കിട്ടിയിട്ടും അത് അദ്ദേഹം ബന്ധുവിന് കൈമാറാതെ ചാരിറ്റിക്കായി ഉപയോഗിക്കുകയാണ്.
ഠ കഥയിലെ ആ ട്വിസ്റ്റ് ആലോചിച്ച് ഉറപ്പിച്ചതാണ്. അതിന് രണ്ടു കാരണങ്ങളുണ്ട്. ജുവലറി ഉടമ അഞ്ചു കോടിയോളം കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതാണത്. അദ്ദേഹത്തിന് അതു നഷ്ടപ്പെട്ടാലും വലിയ പ്രശ്നമൊന്നുമില്ല. അത്രയ്ക്ക് ധനികനാണ്. എന്നാല്‍ ആ അഞ്ചുകോടികൊണ്ട് എത്രയോ പാവങ്ങളെ സഹായിക്കാനാവും. മാല വിറ്റ പണം ഉപയോഗിച്ച് നായകന് ചെയ്യുന്നതതാണ്. അതിലൊരു നന്മയുണ്ട്. മറിച്ച് അദ്ദേഹം ആ മാല തിരികെ ബന്ധുവിന് നല്‍കുകയാണ് ചെയ്തതെങ്കില്‍ അദ്ദേഹം ഒട്ടും എത്തിക്സ് ഇല്ലാത്ത ഒരു പോലീസുകാരനായിപ്പോകും. അതുകൊണ്ടാണ് ക്ലൈമാക്സില്‍ അങ്ങനെ ട്രീറ്റ് ചെയ്തത്.
രണ്ടു ഭാഷയില്‍ ഒരുക്കിയത്. ;
? മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രമൊരുക്കിയതിനു കാരണം.
ഠ ബിസിനസ്സ് തന്നെ. സിനിമ വന്‍ മുടക്കുമുതല്‍ വരുന്ന ഒരു കലയാണ്. കൂടുതല്‍ പ്രേക്ഷകര്‍ കണ്ടാലേ അതില്‍നിന്ന് ലാഭം കിട്ടു. മമ്മൂക്കയെപ്പോലെ തമിഴിലും തെലുങ്കിലും കൂടി മാര്‍
ക്കറ്റുള്ള ഒരു നടനെ കിട്ടുകയും അവിടങ്ങളില്‍ കൂടി ബിസിനസ്സാവുന്ന ഒരു കഥ കിട്ടുകയും ചെയ്തപ്പോള്‍ രണ്ടു ഭാഷകളിലായി ചിത്രമൊരുക്കുന്നതാണ് നല്ലതെന്നു തോന്നി.
? അതിനു വേണ്ടി എന്തൊക്കെ വ്യത്യാസങ്ങളാണ് കഥയിലും കാസ്റ്റിംഗിലും വരുത്തിയത്.
ഠ കാസ്റ്റിംഗില്‍ മമ്മൂക്ക, സ്റ്റണ്ട് സില്‍വ, മൊട്ടരാജ, ലിജമോള്‍ എന്നിവരെയൊക്കെ രണ്ടു ഭാഷകളിലുമായി നിലനിര്‍ത്തി. മലയാളത്തില്‍ ധര്മ്മജന്, സൗബിന്, ഹരിഷ്, നന്ദു എന്നിവര്‍ ചെയ്ത വേഷങ്ങളില്‍ തമിഴ് നടന്മാരെയിട്ടു. മലയാളത്തിലെ കോമഡി ട്രാക്കിനു പകരം തമിഴില്‍ കുറച്ചുകൂടി സീരിയസ് ട്രാക്ക് പിടിച്ചു. തമിഴ്നാട്ടിലും കേരളത്തിലുമായി നടക്കുന്ന കഥയാണ് മലയാളം സിനിമയില്‍. തമിഴ് പതിപ്പില്‍ അത് ചെന്നൈ, മധുര എന്നിവിടങ്ങളില്‍ നടക്കുന്ന കഥയാക്കി. ഇതൊക്കെയാണ് പൊതുവായി ചെയ്തത്.

സംവിധാനം പഠിച്ചത് ;
? ക്യാമറയില്‍നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞയാളാണ്. കമലഹാസന് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ സംവിധായകര്‍ക്കു വേണ്ടി താങ്കള്‍ ക്യാമറ ചെയ്തു. ഇവരില്‍ ആരെയാണ് സംവിധാനത്തില്‍ ഗുരുവായി കണ്ടത്.
ഠ ഒന്നിച്ചു ജോലി ചെയ്ത എല്ലാവരുടെ രീതികളും ഞാന്‍ നോക്കിക്കണ്ടിട്ടുണ്ട്. എങ്കിലും സംവിധാനത്തില്‍ എന്റെ മൗലികമായ ഒരു മുദ്രപതിപ്പിക്കാനാണ് ശ്രമം.
ഇനി കുറെ നാള് ക്യാമറ ചെയ്യും ;
? തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ ശ്രദ്ധേയനായ ക്യാമറാമാനാണ് താങ്കള്‍. ഇപ്പോള്‍ താങ്കളൊരു സംവിധായകനായി. ഇനി ഏതു മേഖലയിലാണ് ഫോക്കസ് ചെയ്യുക.
ഠ സിനിമ എന്നില്നിന്നെന്താണോ ആവശ്യപ്പെടുന്നത് അതു ചെയ്യും. അതു ക്യാമറയായാലും സംവിധാനമായാലും. സിനിമയാണ് എന്റെ പാഷന്. അതിലേത് മേഖലയിലും ഞാന്‍ വര്‍ക്ക് ചെയ്യാന്‍ റെഡിയാണ്.
മൂന്നുനാല് ചിത്രങ്ങളുടെ ക്യാമറ ചെയ്യാനാണ് മുന്നിലിപ്പോഴുള്ള ഓഫര്‍. അതിനാല്‍ ഇനി ക്യാമറാമാനായാണ് ഏതാനും ചിത്രങ്ങളില്‍ എന്നെ കാണുക. തെലുങ്കില്‍ നാഗാര്‍ജുന നായകനാകുന്ന ഒരു ബിഗ്ബജറ്റ് ചിത്രാണ് ആ്യം ചെയ്യുന്നത്.
കമലഹാസന്റെ ക്യാമറാമാന് ;
? കമലഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം2 എന്നിവയുടെ ക്യാമറാമാനാണ് താങ്കള്‍. എങ്ങനെയാണ് അദ്ദേഹത്തിന്റെ ക്യാമ്പിലെത്തിയത്.
ഠ വിശ്വരൂപം 2-ന്റെ ക്യാമറ ചെയ്യാന്‍ ഒരാളെ അദ്ദേഹം അന്വേഷിക്കുന്ന കാലയളവിലാണ് അഫ്ഗാനിസ്ഥാനില്‍വച്ച് ഞാന്‍ ഷൂട്ട ചെയ്ത ഒരു തെലുങ്ക് പടത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം കണ്ടത്. അങ്ങനെ എന്നെ വിളിപ്പിച്ചു.
സ്വന്തമായി സംവിധാനം ചെയ്യാനായി ഒരു ലവ്സ്റ്റോറിയുടെ തിരക്കഥ തയാറാക്കുന്ന തിരക്കിലായിരുന്നു ഞാനപ്പോള്‍. സംവിധായകന് സിദ്ധിക്ക് സാറായിരുന്നു അത് നിര്‍മ്മിക്കാമെന്ന് ഏറ്റിരുന്നത്. കമലഹാസന് സാര്‍ വിളിച്ച കാര്യം ഞാന്‍ സൂചിപ്പിച്ചപ്പോള്‍ സിദ്ദിഖ് സാര്‍ എന്നോടു പറഞ്ഞു. കരിയറിലെ വലിയൊരു ഓഫറാണിത്. ഉപേക്ഷിക്കരുത് എന്ന്.
അങ്ങനെ ഞാന്‍ ചെന്നൈയിലെത്തി അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. വിശ്വരൂപം 2-ന്റെ ക്യാമറ ചെയ്തു തുടങ്ങിയത് അങ്ങനെയാണ്. എന്നാല്‍ അതിനിടെ ഉത്തമവില്ലന്‍ എന്ന ചിത്രംകൂടി കമല്‍ സാറിനു വന്നു അതിന്റെ ക്യാമറാമാനായും അദ്ദേഹം എന്നെ നിശ്ചയിച്ചു. അതാണ് ആദ്യം പൂര്‍ത്തിയായതും റിലീസായതും. വിശ്വരൂപം-2 താമസിയാതെ റിലീസ് ചെയ്യും.

Comments