ബ്രേക്കപ്പായതിനു ശേഷം കരിഷ്മയും, അഭിഷേകും അപ്രതീക്ഷിതമായി ഒരേ വേദിയില്‍: തുടര്‍ന്ന് സംഭവിച്ചത് ഇതാണ്
ബ്രേക്കപ്പായതിനു ശേഷം കരിഷ്മയും, അഭിഷേകും അപ്രതീക്ഷിതമായി ഒരേ വേദിയില്‍: തുടര്‍ന്ന് സംഭവിച്ചത് ഇതാണ്
Authored by Web Desk | Last updated: 23 Feb 2018, 1:24 PM | 2 min read
ബ്രേക്കപ്പായതിനു ശേഷം കരിഷ്മ കപൂറും, അഭിഷേക് ബച്ചനും അപ്രതീക്ഷിതമായി ഒരേ വേദിയില്‍ കണ്ടുമുട്ടി. ബോളിവുഡ് താരങ്ങള്‍ അണിനിരന്ന നടന് മോഹിത് മാര്‍വായുടെ വിവാഹത്തിനാണ് വളരെ അപ്രതീക്ഷിതമായി അഭിഷേകും, കരിഷ്മയും എത്തിയത്.
ഇരുവരും ഒരേ വേദിയില്‍ ഒന്നിച്ചെത്തിയതോടെ എന്താകും എന്നായി എല്ലാവരുടെയും ആകാംഷ. എന്നാല്‍ ആകാംഷകളെ മറികടന്ന് ഇരുവരും സംസാരിക്കാന്‍ പോയിട്ട്, ഒന്നിച്ച് ഫോട്ടോ എടുക്കാന്‍ പോലും നിന്നില്ല. അതേസമയം, അഭിഷേകിന്റെ സഹോദരി ശ്വേതയാണ് ഏവരെയും ഞെട്ടിച്ചത്. ശ്വേത നന്ദനും, കരിഷ്മയും എല്ലാ പിണക്കവും മറന്ന് ഒന്നിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. അഞ്ചു വര്‍ഷത്തെ അടുപ്പത്തിനു ശേഷം 2002 ല്‍ കരിഷ്മയും, അഭിഷേകും തമ്മിലുള്ള വിവാഹനിശ്ചയത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. കരിഷ്മ സിനിമയില്‍ തുടരുന്നതിനോട് ബച്ചന് കുടുംബത്തിനുള്ള അതൃപ്തിയാണ് കാരണമെന്നായിരുന്നു പറയപ്പെട്ടിരുന്നത്.
എന്നാല്‍ ഇരുവരും പിരിഞ്ഞതിനു പിന്നില്‍ കരിഷ്മയുടെ അമ്മ ബബിതയ്ക്കും പങ്കുണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. സിനിമയില്‍ അഭിഷേകിന്റെ വളര്‍ച്ചയില്‍ സംശയമുണ്ടായിരുന്ന അമ്മയ്ക്ക് അമിതാഭ് ബച്ചന് തന്റെ സമ്പത്തിന്റെ ഒരു ഭാഗം അഭിഷേകിന്റെ പേരില്‍ നീക്കിവെയ്ക്കണമെന്ന ആവശയം മുന്നോട്ടുവെച്ചിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ബന്ധം വഷളായതെന്നും പ്രചരിച്ചിരുന്നു. ഇരുവരും പിരിഞ്ഞതിനു പിന്നിലുള്ള കാരണം അഭ്യൂഹങ്ങള്‍ മാത്രമായി തുടരുകയാണ്.