നടന് സൈനുദ്ദീന്റെ മകന് സിനില്‍ സൈനുദ്ദീന്‍ സിനിമയെ ഗൗരവത്തോടെ കാണുന്ന അഭിനേതാവാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ പിതാവിന്റെ പാത പിന്തുടരുമ്പോഴും മിമിക്രിയിലും അഭിനയത്തിലും തന്റേതായ വഴി കണ്ടെത്താനാണ് സിനില്‍ ശ്രമിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നുരണ്ടു ചിത്രങ്ങളില്‍ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമാഭിനയമെന്നത് കുട്ടിക്കളിയല്ലെന്നു മനസ്സിലാക്കിയ സിനില്‍ അഭിനയത്തോട് വിട പറഞ്ഞു.
പക്വതയെത്തിയെന്ന തോന്നലുണ്ടായപ്പോള്‍ സിനില്‍ ചലച്ചിത്രാഭിനയത്തില്‍ സജീവമാവുകയായിരുന്നു. പറവയിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച സിനില്‍ സൈനുദ്ദീന്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തന്റെ സമയം ഇതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
ജീവിതത്തിലായാലും സിനിമയിലായാലും കൃത്യമായ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകുന്ന സിനില്‍ സൈനുദ്ദീന്‍ പിതാവിനെപ്പോലെ ശബ്ദാനുകരണ കലയിലും ശ്രദ്ധേയനായി മാറിയിരിക്കുന്നു.
തൃശൂരിലെ ഒല്ലൂരില്‍ ചിത്രീകരണം നടന്ന കോണ്ടസ്സയുടെ സെറ്റിലാണ് സിനില്‍ സൈനുദ്ദീനെ കണ്ടത്.
ഠ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏക പയ്യന്. മൊബൈല്‍ ഷോപ്പ് നടത്തുകയാണ്. സദ്ദാം എന്നാണ് പേര്. അടിപൊളിയായി നടക്കുന്ന സദ്ദാമിന് കാമുകി ലൈലയെ പ്രണയിച്ചു നടക്കലാണ് ഏകജോലി.
ഠ ആദ്യകാലത്ത് നടന് സൈനുദ്ദീന്റെ മകന് എന്ന നിലയില്‍ ടുലെറ്റ്, അമ്പാടി ടാക്കീസ് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭനയിച്ചു. ചെന്നൈക്കൂട്ടത്തില് നാല് ചങ്ങാതിമാരില്‍ ഒരാളായിരുന്നു. ജോഷി സാറിന്റെ ലൈലാ... ഓ ലൈലയില്‍ ലാലേട്ടന്റെ കൂടെയും അഭിനയിച്ചു. അപ്പോഴൊക്കെ ഞാന്‍ മാനസികമായി സിനിമയുടെ ഭാഗമല്ലായിരുന്നു. സത്യം പറഞ്ഞാല്‍ സിനിമ എന്നെ വിട്ടുകഴിഞ്ഞു. സിനിമയെന്നത് കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെ സമീപിക്കേണ്ട കലയാണെന്നും ഞാന്‍ തിരച്ചറിയുകയായിരുന്നു. പക്വതയെത്തിയിട്ട് സിനിമയിലേക്കു വരാമെന്ന് ഞാന്‍ തീരുമാനിച്ചു.
ഠ സിനിമയിലെത്താന്‍ പക്വതയുണ്ടാകണമെന്ന് എന്റെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ബൈക്ക് ഓടിക്കാന്‍ പോലും 18 വയസാവണം. ബൈക്ക് നിവര്‍ത്തണമെങ്കില്‍ പോലും കൈകള്‍ക്കും കാലുകള്‍ക്കും നീളം വേണമല്ലോ. അതുകൊണ്ട് സിനിമയില്‍ പക്വതയെത്തിയിട്ട് വരാമെന്ന് തീരുമാനിച്ച ഞാന്‍ 27-ാമത്തെ വയസില്‍ തിരികെ സിനിമയിലെത്താമെന്ന് തീരുമാനിച്ചു. അങ്ങനെ താല്പര്യമില്ലെങ്കിലും വീട്ടുകാര്‍ക്കുവേണ്ടി പഠിക്കാന്‍ തീരുമാനിച്ചു. എറണാകുളം അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ പഠനത്തിനു ശേഷം എറണാകുളം ബി.എസ്.എസ്.കോളജില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പഠിത്തം കഴിഞ്ഞതോടെ നെസ്റ്റ് കമ്പനിയില്‍ ടെക്സ് സപ്പോര്‍ട്ട് എന്ന തസ്തികയില്‍ ജോലി ചെയ്തു. പഠിക്കുന്ന ഘട്ടത്തില്‍ സിനിമയോട് വിടപറഞ്ഞെങ്കിലും മിമിക്രി പരിപാടികളില്‍ ഞാന്‍ സജീവമായിരുന്നു. 27-ാംവയസില്‍ പക്വതയെത്തിയെന്ന് ബോധ്യമായപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
ഠ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഘട്ടത്തിലാണ് പറവയില്‍ അഭിനയിക്കാന്‍ നടനും സംവിധായകനുമായ സൗബിന് വിളിച്ചത്. ഞാനും ദുല്‍ക്കറും ഷെയ്ന് നിഗമും ഒന്നിച്ച ചിത്രം. മൂന്നുതാരങ്ങളുടെ മക്കള്‍ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി പറവയ്ക്കുണ്ട്. ഞാന്‍ സൗബിന്റെ ആരാധകനാണ്. പറവയുടെ സെറ്റിലെത്തിയപ്പോള്‍ വല്ലാത്തൊരനുഭവം തന്നെയായിരുന്നു. എന്റെ കോമഡി കേട്ട് പൊട്ടിച്ചിരിക്കാറുണ്ടെന്ന് സൗബിന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി.. ദുല്‍ക്കറിനു മിമിക്രി ഇഷ്ടമാണ്. ഞാന്‍ ദുല്‍ക്കറിനു മുന്നില്‍ ഒഴിവുസമയങ്ങളിലൊക്കെ മിമിക്രി ചെയ്തിരുന്നു. പറവ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ പറയുന്ന 'ഇപ്പോ വരാ വാപ്പ' എന്ന ഡയലോഗുണ്ട്. ഫെയ്സ്ബുക്കില്‍ ഈ ഡയലോഗിനെ കേന്ദ്രീകരിച്ച് ട്രോളുകള്‍ വന്നിരുന്നു. ഇതിന് അമ്പതിനായിരത്തോളം ലൈക്കാണ് ലഭിച്ചത്.
ഠ തീര്‍ച്ചയായും. സൈനുദ്ദീന്റെ മകനാണെന്ന പരിഗണന എനിക്ക് എല്ലായിടത്തും ലഭിക്കാറുണ്ട്. സിനിമയിലെത്താന്‍ വാപ്പ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സിനിമാ നടനെന്ന നിലയില്‍ വാപ്പ ചെയ്ത പുണ്യമാണ് ഇന്ന് ഞാനിരിക്കുന്ന കസേര.

? കോണ്ടസ്സയെന്ന ചിത്രത്തിലെ കഥാപാത്രം...
ഠ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏക പയ്യന്. മൊബൈല്‍ ഷോപ്പ് നടത്തുകയാണ്. സദ്ദാം എന്നാണ് പേര്. അടിപൊളിയായി നടക്കുന്ന സദ്ദാമിന് കാമുകി ലൈലയെ പ്രണയിച്ചു നടക്കലാണ് ഏകജോലി.
? വര്‍ഷങ്ങള്‍ക്കു മുമ്പ് നായകനായി സിനിമയിലെത്തിയ ശേഷം ഒരു ഘട്ടത്തില്‍ സിനിമയില്‍നിന്നും പിന്തിരിയുകയായിരുന്നോ...
ഠ ആദ്യകാലത്ത് നടന് സൈനുദ്ദീന്റെ മകന് എന്ന നിലയില്‍ ടുലെറ്റ്, അമ്പാടി ടാക്കീസ് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭനയിച്ചു. ചെന്നൈക്കൂട്ടത്തില് നാല് ചങ്ങാതിമാരില്‍ ഒരാളായിരുന്നു. ജോഷി സാറിന്റെ ലൈലാ... ഓ ലൈലയില്‍ ലാലേട്ടന്റെ കൂടെയും അഭിനയിച്ചു. അപ്പോഴൊക്കെ ഞാന്‍ മാനസികമായി സിനിമയുടെ ഭാഗമല്ലായിരുന്നു. സത്യം പറഞ്ഞാല്‍ സിനിമ എന്നെ വിട്ടുകഴിഞ്ഞു. സിനിമയെന്നത് കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെ സമീപിക്കേണ്ട കലയാണെന്നും ഞാന്‍ തിരച്ചറിയുകയായിരുന്നു. പക്വതയെത്തിയിട്ട് സിനിമയിലേക്കു വരാമെന്ന് ഞാന്‍ തീരുമാനിച്ചു.
? സിനിമയില്‍ പ്രായത്തിനും പക്വതയ്ക്കും സ്ഥാനമുണ്ടെന്ന് തോന്നുന്നുണ്ടോ...
ഠ സിനിമയിലെത്താന്‍ പക്വതയുണ്ടാകണമെന്ന് എന്റെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ബൈക്ക് ഓടിക്കാന്‍ പോലും 18 വയസാവണം. ബൈക്ക് നിവര്‍ത്തണമെങ്കില്‍ പോലും കൈകള്‍ക്കും കാലുകള്‍ക്കും നീളം വേണമല്ലോ. അതുകൊണ്ട് സിനിമയില്‍ പക്വതയെത്തിയിട്ട് വരാമെന്ന് തീരുമാനിച്ച ഞാന്‍ 27-ാമത്തെ വയസില്‍ തിരികെ സിനിമയിലെത്താമെന്ന് തീരുമാനിച്ചു. അങ്ങനെ താല്പര്യമില്ലെങ്കിലും വീട്ടുകാര്‍ക്കുവേണ്ടി പഠിക്കാന്‍ തീരുമാനിച്ചു. എറണാകുളം അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ പഠനത്തിനു ശേഷം എറണാകുളം ബി.എസ്.എസ്.കോളജില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പഠിത്തം കഴിഞ്ഞതോടെ നെസ്റ്റ് കമ്പനിയില്‍ ടെക്സ് സപ്പോര്‍ട്ട് എന്ന തസ്തികയില്‍ ജോലി ചെയ്തു. പഠിക്കുന്ന ഘട്ടത്തില്‍ സിനിമയോട് വിടപറഞ്ഞെങ്കിലും മിമിക്രി പരിപാടികളില്‍ ഞാന്‍ സജീവമായിരുന്നു. 27-ാംവയസില്‍ പക്വതയെത്തിയെന്ന് ബോധ്യമായപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
? പറവയിലെ ഷറഫ് എന്ന കഥാപാത്രം...
ഠ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഘട്ടത്തിലാണ് പറവയില്‍ അഭിനയിക്കാന്‍ നടനും സംവിധായകനുമായ സൗബിന് വിളിച്ചത്. ഞാനും ദുല്‍ക്കറും ഷെയ്ന് നിഗമും ഒന്നിച്ച ചിത്രം. മൂന്നുതാരങ്ങളുടെ മക്കള്‍ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി പറവയ്ക്കുണ്ട്. ഞാന്‍ സൗബിന്റെ ആരാധകനാണ്. പറവയുടെ സെറ്റിലെത്തിയപ്പോള്‍ വല്ലാത്തൊരനുഭവം തന്നെയായിരുന്നു. എന്റെ കോമഡി കേട്ട് പൊട്ടിച്ചിരിക്കാറുണ്ടെന്ന് സൗബിന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി.. ദുല്‍ക്കറിനു മിമിക്രി ഇഷ്ടമാണ്. ഞാന്‍ ദുല്‍ക്കറിനു മുന്നില്‍ ഒഴിവുസമയങ്ങളിലൊക്കെ മിമിക്രി ചെയ്തിരുന്നു. പറവ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ പറയുന്ന 'ഇപ്പോ വരാ വാപ്പ' എന്ന ഡയലോഗുണ്ട്. ഫെയ്സ്ബുക്കില്‍ ഈ ഡയലോഗിനെ കേന്ദ്രീകരിച്ച് ട്രോളുകള്‍ വന്നിരുന്നു. ഇതിന് അമ്പതിനായിരത്തോളം ലൈക്കാണ് ലഭിച്ചത്.
? സൈനുദ്ദീന്റെ മകനാണെന്ന പരിഗണന സിനിമയില്‍ ലഭിക്കാറുണ്ടോ...
ഠ തീര്‍ച്ചയായും. സൈനുദ്ദീന്റെ മകനാണെന്ന പരിഗണന എനിക്ക് എല്ലായിടത്തും ലഭിക്കാറുണ്ട്. സിനിമയിലെത്താന്‍ വാപ്പ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സിനിമാ നടനെന്ന നിലയില്‍ വാപ്പ ചെയ്ത പുണ്യമാണ് ഇന്ന് ഞാനിരിക്കുന്ന കസേര.

? 27-ാമത്തെ വയസില്‍ പക്വതയെത്തുമ്പോള്‍ മാത്രമേ സിനിമയില്‍ അഭിനയിക്കുകയുള്ളുവെന്ന് തീരുമാനിച്ചയാളല്ലെ. ഇപ്പോള്‍ എന്തു തോന്നുന്നു.
ഠ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ആണിന് പക്വതയെത്തണമെങ്കില് 27 വയസാവണമെന്ന് കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ ഇതു സത്യമാണെന്ന് തോന്നിയിട്ടുണ്ട്. പറവ ഇറങ്ങിയതോടെ എല്ലാവരും എന്നെ അറിയാന്‍ തുടങ്ങി. ഇപ്പോഴാണ് എന്റെ സമയമെന്നു തോന്നുന്നു. സിനിമയുടെ ഡോറിനടുത്തു നിന്ന് നടനാവാന്‍ സ്വപ്നം കണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഏതായാലും അഭിനയിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഏതു റോളിലും അഭിനയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നത് വീട്ടുകാരെ ബോധ്യപ്പെടുത്താനെടുത്ത തീരുമാനമായിരുന്നു. പക്ഷേ എന്റെ മനസ്സില്‍ സിനിമയില്‍ അഭിനയിക്കുകയെന്നതായിരുന്നു ആഗ്രഹം.
? വാപ്പയുടെ അഭിനയവഴിയില്‍ മകനെത്തുമ്പോള്‍ ഉമ്മയുടെ പ്രതികരണം...
ഠ ഉമ്മ എല്ലാം തുറന്നുപറയുന്ന സ്വഭാവമുള്ളയാളല്ല. വാപ്പയുടെ വഴി ഞാന്‍ തെരഞ്ഞെടുത്തതില്‍ ഉമ്മയ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് എനിക്കറിയാം. സിനിമയില്‍ വാപ്പ നിറഞ്ഞുനിന്നപ്പോള്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്ത് ലൊക്കേഷന്‍ വണ്ടികള്‍ വാപ്പയെ കാത്തുകിടക്കുന്നത് അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ വീട്ടുമുറ്റത്ത് എന്നെ കൊണ്ടുപോകാന്‍ ലൊക്കേഷനില്‍നിന്നും വണ്ടികളെത്തുമ്പോള് ഉമ്മ ഏറെ സന്തോഷിക്കാറുണ്ടെന്ന് എനിക്കറിയാം.
? വാപ്പയുടെ ഏതു സിനിമയാണ് ഇഷ്ട ചിത്രം...
ഠ വാപ്പ അഭിനയിച്ച സിനിമകളെല്ലാം എനിക്കിഷ്ടമാണ്. എങ്കിലും കൂടുതല്‍ ഇഷ്ടം ഹിറ്റ്ലര്‍, മിമിക്സ് പരേഡ്, മാന്ത്രികച്ചെപ്പ്, പുതുക്കോട്ടയിലെ പുതുമണവാളന് തുടങ്ങിയ സിനിമകളാണ്.
? വാപ്പയുടെ മാനറിസങ്ങള്‍ സിനിലിന് ലഭിച്ചിട്ടുണ്ടോ...
ഠ വാപ്പയുടെ രക്തമല്ലെ. ആ സെല്സിന്റെ എല്ലാ പ്രത്യേകതകളും എനിക്കു ലഭിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രത്യേകത, മുഖഛായ ഉള്‍പ്പെടെ വാപ്പയുടെ ഗുണങ്ങളെല്ലാം എനിക്കു കിട്ടിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് വാപ്പയ്ക്കുണ്ടായിരുന്നു. അതും എനിക്കുണ്ട്. എന്റെ ചെറുപ്പകാലത്ത് കൊച്ചിന് ഹനീഫ്ക്ക വാപ്പയോട് നിന്റെ ഇളയ മകന് സിനിമയിലെത്തുമെന്ന് പറയുമായിരുന്നു. ഞാന്‍ സിനിമയിലെത്തിയപ്പോള്‍ വാപ്പയും ഹനീഫ്ക്കയും മുകളിലിരുന്ന് എല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും.
? അറിയപ്പെടുന്ന നടനാവുമ്പോള്‍ പ്രണയം സ്വാഭാവികമാണല്ലോ. സിനില്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ..
ഠ എനിക്ക് പ്രണയം ഇല്ല. എന്നാല്‍ പ്രണയത്തെ കുറച്ചു കാണാനും കഴിയില്ല. പ്രണയിച്ചു നടക്കാന്‍ സമയമില്ല. സമയത്തെ രണ്ടു തലത്തിലാണ് ഞാന്‍ കാണുന്നത്. സമയം സ്പെന്റ് ചെയ്യുന്നവരും സമയം ഇന്‍വെസ്റ്റ് ചെയ്യുന്നവരുമുണ്ട്. എനിക്ക് നല്ലൊരു സുഹൃത്ത് പോലുമില്ല. എന്റെ ബെസ്റ്റ് ഫ്രണ്ട് ഇന്റര്‍നെറ്റാണ്. പ്രണയം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഓരോ പ്രായത്തിലും നമ്മുടെ തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ റിയാക്്ഷനാണ്.
? വായനയെക്കുറിച്ച്..
ഠ സീരിയസ്സായ റീഡിംഗ് ഇല്ലെന്നുതന്നെ പറയാം. എങ്കിലും വായിക്കാറുണ്ട്. വായിച്ചതില്‍ ഇഷ്ടപ്പെട്ട പുസ്തകം റോണ്ടബയറിന്റെ 'ദി സീക്രട്ട്' ആണ്. പിന്നെ നാഷണല്‍ ജ്യോഗ്രഫി ചാനലിലെ പരിപാടികളും ഡോക്യുമെന്ററികളും കാണാറുണ്ട്.
? പുതിയ ചിത്രങ്ങള്‍...
ഠ കോണ്ടസ്സ കഴിഞ്ഞാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത് നീലിയെന്ന ചിത്രത്തിനാണ്. കമല്‍ സാറിന്റെ അസോസിയേറ്റായ അല്‍ത്താഫാണ് നീലിയുടെ സംവിധായകന്. മാര്‍ച്ച് മാസം ചിത്രീകരണം തുടങ്ങുംം.
? കുടുംബത്തെക്കുറിച്ച്...
ഠ എറണാകുളത്തെ പാടിവട്ടത്താണ് താമസിക്കുന്നത്. ഉമ്മ തേവയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്. രണ്ടു മക്കളില്‍ ഇളയ മകനാണ് ഞാന്‍. ജ്യേഷ്ഠന് സിന്‍സില്‍ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്. മാനേജരാണ്.

Comments