
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത് നിര്‍ണായക പോരട്ടത്തിന്. ഈ പോരാട്ടം കാണാന്‍ പ്രിയ വാര്യരും ജയസൂര്യയുമെത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിയെ നേരിടുന്നത്.
ഇവര്‍ക്കു പുറമെ കേരള ബ്ലാസ്റ്റേഴ്സ് ഉടമകളിലൊരാളായ സച്ചിന് ടെണ്ടുല്‍ക്കറും ചെന്നൈയിന് എഫ്സി ഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കളികാണാന്‍ എത്തുമെന്നുമാണ് ഐഎസ്എല്‍ ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞുള്ള റിസള്‍ട്ട് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ പ്ലേ ഓഫിലേക്കുള്ള വഴിയടക്കും. ഇന്നത്തെ മത്സരവും കൂട്ടി മൊത്തം രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത്. അടുത്ത മാസം ഒന്നിന് ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.






