ചണ്ഡിഗഡ് : ഹരിയാനയിലെ സ്കൂളുകളില്‍ ഗായത്രിമന്ത്രവും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ഗീതാശ്ലോകങ്ങള്‍ക്ക് പിന്നാലെയാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പു മന്ത്രി രാം ബിലാസ് ശര്‍മ്മ ഇത്തരമൊരു നീക്കം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
രാവിലെയുള്ള പതിവ് ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ഒപ്പമായിരിക്കും ഗായത്രി മന്ത്രവും ഉള്‍പ്പെടുത്തുക. ഗീത ശ്ലോകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മികച്ച ഫലം ലഭിക്കുന്നുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗോമാതാവിനെയും സരസ്വതിയെയും സ്വീകരിച്ചപോലെ തന്നെ ഗായത്രിയും ഹരിയാനയിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, ഇന്ത്യ പോലുള്ള മതേതര രാഷ്ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന് ഹരിയാണ വിദ്യാലയ അധ്യാപക് സംഘ് പ്രസിഡന്റ് വസീര്‍ സിങ് പറഞ്ഞു.

Comments