
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ വിയോഗം ഇപ്പോഴും ആരാധകര്‍ക്കും, സിനിമ ലോകത്തിനും ഉള്‍കൊള്ളാനായിട്ടില്ല. ആരോഗ്യവതിയായി ഊര്‍സ്വലയായി അവസാന നിമിഷങ്ങളിലും കാണപ്പെട്ട ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തില്‍ പകച്ചു പോയിരിക്കുകയാണ് കുടുംബം. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരി പുത്രന് മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കിയ ശ്രീദേവിയുടെ മരണം മോഹിതിനും ഏറെ സങ്കടമായി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രീയപ്പെട്ട ആന്റിക്ക് മോഹിത് ആദരാഞ്ജലികള്‍ നേര്‍ന്നത്. 'നിങ്ങള്‍ ഇതഹാസങ്ങള്ക്കും മുകളിലാണ്, നിങ്ങളുടെ അഭാവം എന്നും അനുഭവപ്പെടും' എന്നായിരുന്നു കുറിപ്പ്.
ഇംീഷ് വിംീഷ് എന്ന ചിത്രത്തില്‍ നിന്നുളള മനോഹരമായ ഫോട്ടോയും പങ്കുവെച്ചിരുന്നു. ദുബായില്‍ നടന്ന വിവാഹ ചടങ്ങില്‍ ബോണി കപൂര്‍ കുടുംബത്തിലെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു. മിക്കവരും തിരികെ നാട്ടിലേയ്ക്ക് തിരിച്ചെങ്കിലും സഹോദരിക്കൊപ്പം ശ്രീദേവി അവിടെ നില്‍ക്കുകയായിരുന്നു. പിന്നീട് ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറുമായി പ്രിയതമയുടെ അടുത്തേയ്ക്ക് എത്തിയെങ്കിലും അതിനു കാത്തു നില്‍ക്കാതെ ശ്രീ വിടപറഞ്ഞു.
കുറച്ചു മണിക്കൂറുകള്‍ക്കകം മൃതദേഹം മുംബൈയിലെത്തിക്കും. സിനിമാ രംഗത്തുള്ളവരെല്ലാം അനുശോചനങ്ങളുമായി അനില്‍ കപൂറിന്റെ വസതിയിലേയ്ക്കെത്തുന്നുണ്ട്. ബോണി കപൂറിന്റെ സഹോദരനാണ് അനില്‍ കപൂര്‍.






