
2018 ഹോണ്ട സിബി ഷൈന്‍ എസ്പി ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ സിബി ഷൈന്‍ എസ്പിയുടെ എക്സ്ഷോറൂം വില 62,032 രൂപ മുതലാണ് ആരംഭിക്കുന്നത്. 2018 ഓട്ടോ എക്സ്പോയില്‍ ഹോണ്ട കാഴ്ചവെച്ച പുതിയ സിബി ഷൈന്‍ എസ്പിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
ഡ്രം, ഡിസ്ക്, സിബിഎസ് എന്നീ മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലായാണ് ഹോണ്ട സിബി ഷൈന്‍ എസ്പി ലഭ്യമാവുക. ഹീറോ ഗ്ലാമര്‍ എഫ്ഐ, ബജാജ് ഡിസ്കവര് 125 മോഡലുകളാണ് പുതിയ ഹോണ്ട ബൈക്കിന്റെ എതിരാളികള്‍. 62,032 രൂപയാണ് സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് പതിപ്പിന്റെ വില. ഡിസ്ക് ബ്രേക്ക്, സിബിഎസ് പതിപ്പുകള്‍ക്ക് യഥാക്രമം 64,518 രൂപ, 66,508 രൂപ എന്നിങ്ങനെയാണ് വില.
ബ്ലാക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ജെനി ഗ്രെയ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുതിയ സിബി ഷൈന്‍ എസ്പി ലഭ്യമാവുക.124.73 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് 2018 ഹോണ്ട സിബി ഷൈന്‍ എസ്പിയുടെ ഒരുക്കം. 7,500 rpm ല്‍ 10.16 bhp കരുത്തും 5,500 rpm ല്‍ 10.30 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. 10.5 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി.






