ബെംഗളൂരു: ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യ 15 ഗോഡൗണുകള്‍ തുറക്കുന്നു. ഓണ്‍ലൈന്‍ മുഖാന്തരം കൂടുതല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പദ്ധതിയിട്ടിരിക്കുന്നത്. ദിവസേന ഉപയോഗിക്കണ്ട വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി എത്തിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വെയര്‍ഹൗസുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്.
കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സൗകര്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം വേണം. ഇതിലൂടെ വന്‍ ലാഭമുണ്ടാക്കാം എന്നാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ രാജ്യത്തെ പ്രധാന മെട്രോകളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണുള്ളത്. ഈ 4 നഗരങ്ങളിലായി 15ഓളം വെയര്‍ഹൗസുകളാണ് തുടങ്ങിയിരിക്കുന്നത്.






